ആലുവ പ്രസന്നപുരം പള്ളിയിലെ ആക്രമണം : മാധ്യമഗൂഢാലോചന ആരോപണം ശക്തിപ്പെടുന്നു

ആലുവ പ്രസന്നപുരം പള്ളിയിലെ ആക്രമണം : മാധ്യമഗൂഢാലോചന ആരോപണം ശക്തിപ്പെടുന്നു

കൊച്ചി : ആലുവ പ്രസന്നപുരം പള്ളിയിൽ  കുർബ്ബാനക്കിടെ അൾത്താരയിൽ കയറി  അലങ്കോലമുണ്ടാക്കും എന്ന് മുൻ‌കൂർ അറിയിപ്പ് കിട്ടിയതനുസരിച്ചാണ് മാധ്യമ പ്രവർത്തകർ ക്യാമറയുമായി ദേവാലയത്തിലെത്തിയതെന്ന് ഇടവകാംഗങ്ങൾ ആരോപിക്കുന്നു.  ഇന്നലെ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ പ്രതികളായ പത്തു പേർക്കെതിരെ പോലീസ് കേസ് റെജിസ്റ്റർ ചെയ്തു. പള്ളി വികാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. വിശുദ്ധ കുർബ്ബാന തടസ്സപ്പെടുത്തുക, അന്യായമായി കൂട്ടം കൂടുക , പള്ളിക്കുള്ളിൽ അതിക്രമിച്ചു കടക്കുക ,ഭീഷണിപ്പെടുത്തുക എന്നീ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് വൈദീകൻ പോലീസിൽ പരാതി നൽകിയത്.

വിശുദ്ധ കുർബ്ബാനക്കിടെ അൾത്താരയിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ അവസരത്തിൽ കാർമ്മികനായിരുന്ന വൈദീകൻ അക്ഷോഭ്യനായി ബലിപീഠത്തിൽ തന്നെ നിന്ന കാഴ്ച സോഷ്യൽ മീഡിയയിൽ പരക്കെ പ്രശംസിക്കപ്പെട്ടു. അക്രമസംഭവം ലൈവ് ആയി ചിത്രീകരിക്കാൻ മുൻകൂട്ടി എത്തിയ ചാനൽ സംഘങ്ങളെ നിരാശപ്പെടുത്തുന്ന വിധത്തിലായിരുന്നു ഫാദർ സെലസ്റ്റിൻ ഇഞ്ചക്കലിന്റെ പ്രവർത്തനങ്ങൾ.
വിശുദ്ധ സ്ഥലമായ അൾത്താരയിൽ അതിക്രമിച്ചു കയറിയവർക്കെതിരെ ഇടവക വികാരി നൽകിയ കേസ്, 24 പോലുള്ള ന്യൂസ് ചാനലുകൾ ‘ഇടയലേഖനം കീറിയതിനെതിരെ നൽകിയ കേസ്’ എന്ന രീതിയിൽ റിപ്പോർട്ടുകൾ നൽകിയത്, ഇന്നലത്തെ അക്രമ സംഭവത്തിൽ മാധ്യമ ഗൂഢാലോചന നടന്നു എന്ന ആരോപണത്തെ കൂടുതൽ ബലപ്പെടുത്തുന്നു. വിശുദ്ധ കുർബ്ബാന മദ്ധ്യേ അനുവാദമില്ലാതെ ചാനൽ പ്രവർത്തകർ ക്യാമറയുമായി പള്ളിക്കുള്ളിൽ പ്രവേശിച്ചതിലും ഇടവക സമൂഹത്തിന് പ്രതിഷേധമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.