ദുബായില്‍ ഇ സ്കൂട്ടറുകള്‍ വാടകയ്ക്ക് ലഭ്യമാകും. തിങ്കളാഴ്ച മുതലാണ് നിശ്ചിത ട്രാക്കുകളില്‍ വാടകയ്ക്ക് ഉപയോഗിക്കാന്‍ അനുമതി നല്കുന്നത്.പരീക്ഷണാടിസ്ഥാനത്തിലാണ് നിലവില്‍ പദ്ധതിയെങ്കിലും വിജയകരമായാല്‍ കൂടുതല്‍ മേഖലകളിലേക്ക് ഇ സ്കൂട്ടറുകള്‍ വ്യാപിപ്പിക്കും.ദുബായ് ഇന്‍റർനെറ്റ് സിറ്റി, റിഗ്ഗ, ജുമൈറ ലേക് ടവേഴ്സ് , തുടങ്ങിയ അഞ്ച് സോണുകളിലാണ് സർവ്വീസുകളുളളത്. കരീം ഉള്‍പ്പടെയുളള കമ്പനികള്‍ക്കാണ് അറ്റകുറ്റപ്പണികളടക്കമുളള കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം. ഓരോ കമ്പനികളുടെയും ആപ്പിലൂടെ ഇ സ്കൂട്ടർ ബുക്ക് ചെയ്യാം. ഇതുമായി ബന്ധപ്പെട്ട നിരക്കുകള്‍ ഉടന്‍ അറിയിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.