ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് 157 റണ്‍സ് വിജയം

ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് 157 റണ്‍സ് വിജയം

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 157 റൺസിന്റെ തകർപ്പൻ ജയം. 368 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റൺസിന് ഓൾ ഔട്ടായി. തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർമാരാണ് ഈ വിജയം സമ്മാനിച്ചത്.

സെഞ്ചുറി നേടിയ രോഹിത് ശർമയുടെയും ഓൾറൗണ്ട് മികവ് പുലർത്തിയ ശാർദുൽ ഠാക്കൂറിന്റെയും പ്രകടനങ്ങൾ നാലാം ടെസ്റ്റിൽ നിർണായകമായി. സ്കോർ ഇന്ത്യ: 191, 466. ഇംഗ്ലണ്ട്: 290, 210. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിങ്സിൽ വെറും 190 റൺസ് മാത്രം നേടി ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്സിൽ അവിശ്വസനീയ പ്രകടനം പുറത്തെടുക്കുകയായിരുന്നു. സെഞ്ചുറി നേടിയ രോഹിത് ശർമ (127), അർധ സെഞ്ചുറികൾ നേടിയ ചേതേശ്വർ പൂജാര(61), ഋഷഭ് പന്ത് (50) , ശാർദുൽ താക്കൂർ (60) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സ്കോർ നേടാൻ സഹായിച്ചത്.

രണ്ട് ഇന്നിങ്സിലുമായി അർധസെഞ്ചുറി നേടുകയും നിർണായക സമയത്ത് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ശാർദുൽ ഠാക്കൂർ ഇന്ത്യയുടെ വിജയത്തിന് കരുത്തേകി. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിന് വിജയം നേടാനായില്ല. രണ്ടാം ഇന്നിങ്സിൽ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ പട ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബർ പത്തിന് മാഞ്ചെസ്റ്ററിൽ വെച്ച് നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.