പൊതുപണം രാഷ്ട്രീയക്കാരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുത്: മദ്രാസ് ഹൈക്കോടതി

പൊതുപണം രാഷ്ട്രീയക്കാരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുത്: മദ്രാസ് ഹൈക്കോടതി

ചെന്നൈ: പൊതുപണം രാഷ്ട്രീയക്കാരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി. മുന്‍ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്‌കൂള്‍ ബാഗുകള്‍, ക്രയോണുകള്‍, പെന്‍സിലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പഴയ സ്റ്റോക്കുകള്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയും ജസ്റ്റിസ് പി.ഡി ഔദികേശവാലുവും ഉള്‍പ്പെട്ട ബെഞ്ചിന്റെ പരാമര്‍ശം.

വോട്ടവകാശം പോലുമില്ലാത്ത കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ നേതാക്കന്മാരുടെ ചിത്രങ്ങളുമായി പോവുകയെന്നത് അത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടേതാണെങ്കില്‍ പോലും മോശപ്പെട്ട കാര്യമാണ്. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി പൊതു പണം ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് തുടരുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജയലളിത ഉള്‍പ്പെടയുള്ള മുന്‍ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്‌കൂള്‍ ബാഗുകളും സ്റ്റേഷനറി ഉല്‍പന്നങ്ങളും ഒഴിവാക്കേണ്ടതില്ലെന്ന തീരുമാനത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കോടതി നന്ദി അറിയിക്കുകയും ചെയ്തു.

മുന്‍ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഉല്‍പന്നങ്ങളുടെ പഴയ സ്റ്റോക്ക് തീര്‍ത്തും ഉപയോഗപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. നിലവിലെ മുഖ്യമന്ത്രി തന്റെ ചിത്രങ്ങള്‍ ഇങ്ങനെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ തന്നെ തീരുമാനമെടുത്തതിനാല്‍ ഇനിയൊരു ഉത്തരവിന്റെ ആവശ്യമില്ലെന്നും പൊതു പണം രാഷ്ട്രീയ നേതാക്കളുടെ പ്രചാരത്തിനായി ഉപയോഗപ്പെടുത്തിന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.