ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം; സേനയില്‍ സ്ഥിരം ജോലി: കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം;  സേനയില്‍ സ്ഥിരം ജോലി: കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍(എന്‍.ഡി.എ) പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇന്ത്യന്‍സേനയില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ ഇതിന് കുറച്ച്‌ സാവകാശം കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാറിന്‍റെ മറുപടിയെ തുടര്‍ന്ന് ഇക്കാര്യത്തില്‍ സെപ്റ്റംബർ 20നകം മറുപടി ഫയല്‍ ചെയ്യാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സേനകളില്‍ ലിംഗസമത്വം കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ തീരുമാനിക്കണം. കോടതികള്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ കാത്തിരിക്കുകയല്ല വേണ്ടത് എന്നും കോടതി ഓര്‍മപ്പെടുത്തി.

വനിതകള്‍ പെര്‍മനന്‍റ് കമീഷന്‍ നല്‍കാത്ത നടപടിയും നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനം നല്‍കാത്ത നടപടിയേയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 'നിങ്ങള്‍ മാറിയേ പറ്റൂ' എന്നാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.