കാബൂള്‍ : അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ താലിബാന്‍ കൂടുതല്‍ കിരാത പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കി തുടങ്ങി. ശരീരം പുറത്ത് കാണുമെന്നതിനാല്‍ സ്ത്രീകള്‍ സ്‌പോര്‍ട്സില്‍ പങ്കെടുക്കേണ്ടെന്നാണ് താലിബാന്റെ പുതിയ തീരുമാനം. ഇതോടെ അഫ്ഗാനിസ്ഥാനില്‍ വിവിധ വനിതാ സ്പോര്‍ട്സ് ടീമുകള്‍ പിരിച്ചുവിടും എന്നുറപ്പായി.
കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം പുറത്ത് കാണുമെന്നതിനാലാണ് സ്ത്രീകള്‍ക്ക് സ്പോര്‍ട്സ് നിരോധിച്ചതെന്നാണ് താലിബാന്റെ വിശദീകരണം. ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് പുതിയ അഫ്ഗാന്‍ ഇടക്കാല സര്‍ക്കാര്‍ വെളിപ്പെടുത്തി.
തങ്ങള്‍ മത നിയമങ്ങള്‍ പിന്തുടരും എന്നാണ് താലിബാന്‍ നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. മതനിയമങ്ങള്‍ പാലിച്ചു കൊണ്ട് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നടത്താമെന്ന് താലിബാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികളെ വനിതാ അധ്യാപകര്‍ മാത്രമേ പഠിപ്പിക്കാന്‍ പാടൊള്ളൂ.
എന്നാല്‍ അത് സാധ്യമാകാത്ത സാഹചര്യത്തില്‍ നല്ല സ്വഭാവമുള്ള വൃദ്ധരായ പുരുഷന്‍മാര്‍ക്ക് ക്ലാസെടുക്കാനും താലിബാന്‍ അനുവദം നല്‍കി. കഴിഞ്ഞ ദിവസം കര്‍ട്ടന്‍ ഉപയോഗിച്ച് വേര്‍തിരിച്ച ക്ലാസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരിക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.