സര്‍, മാഡം വിളി: മാത്തൂര്‍ മാതൃക ഏറ്റെടുത്ത് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍

സര്‍, മാഡം വിളി: മാത്തൂര്‍ മാതൃക ഏറ്റെടുത്ത് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍

കൊച്ചി: മാത്തൂര്‍ പഞ്ചായത്ത് മാതൃക ഏറ്റെടുത്ത് സര്‍, മാഡം വിളി ഒഴിവാക്കി കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ രംഗത്ത്. അങ്കമലി, വടക്കന്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ഇനി മുതല്‍ അഭ്യര്‍ത്ഥനയും അപേക്ഷയും വേണ്ടെന്ന നിലപാട് സ്വീകരിച്ചു.

വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ ഉദ്യോഗസ്ഥരെയോ ഭരണസമിതി അംഗങ്ങളെയോ സര്‍, മാഡം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് ഇനി സംബോധന ചെയ്യേണ്ടതില്ല. പകരം പേരോ സ്ഥാനപ്പേരോ ഉപയോഗിച്ച് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ പറയാം. അങ്കമാലിയിലും വടക്കന്‍ പറവൂരും ഐക്യകകണ്‌ഠേന പ്രമേയം പാസാക്കുകയായിരുന്നു.

സര്‍, മാഡം വിളി ഒഴിവാക്കിയ മാത്തൂര്‍ പഞ്ചായത്ത് മാതൃക വലിയ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെല്ലാം ഈ രീതി നടപ്പിലാക്കുമെന്ന് സെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.