ഗുവാഹത്തി: അസമിലെ ബ്രഹ്മപുത്ര നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അമ്പതിലധികം യാത്രക്കാരെ കാണാതായി. അപകടത്തില്‍ നിരവധി പേര്‍ മരണപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജോര്‍ഹത്ത് ജില്ലയില്‍ വൈകിട്ട് നാലരയോടെയാണ് അപകടം സംഭവിച്ചത്. നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന രണ്ടു ഫെറി ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ദേശീയ-സംസ്ഥാന ദുരന്ത നിവാരണസേനയുടെ നേതൃത്വത്തില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 35 പേരെ രക്ഷപ്പെടുത്തിയതായി 12 ാം ബറ്റാലിയന്റെ അസിസ്റ്റന്റ് കമാന്‍ഡന്റ് പറഞ്ഞു. ബ്രഹ്മപുത്രയിലെ ദ്വീപായ മജൂലിയിലെ കമലാബാരിക്കും ജോര്‍ഹത്തിലെ നിമാത്തി ഘട്ടിനും ഇടയില്‍ നാലുമണിയോടെയായിരുന്നു സംഭവം. രണ്ട് ബോട്ടുകളിലുമായി 120ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍പ്പെട്ട ബോട്ടുകളിലൊന്ന് ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടായിരുന്നു.
ഒരു ബോട്ടില്‍ ബൈക്കുകകളും കാറുകളും അടക്കം വാഹനങ്ങളുമുണ്ടായിരുന്നതാണ് വിവരം. അതേസമയം, ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ബ്രഹ്മപുത്രയും നദിയുടെ കൈവഴികളും നിറഞ്ഞൊഴുകുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ വെല്ലുവിളിയാകുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.