കൊച്ചി മെട്രോ മുട്ടം ഡിപ്പോയില്‍ പിറ്റ്ജാക്ക് സംവിധാനം ഏര്‍പ്പെടുത്തി

കൊച്ചി മെട്രോ മുട്ടം ഡിപ്പോയില്‍ പിറ്റ്ജാക്ക് സംവിധാനം ഏര്‍പ്പെടുത്തി

കൊച്ചി: മെട്രോ മുട്ടം ഡിപ്പോയില്‍ പിറ്റ്ജാക്ക് സംവിധാനം ഏര്‍പ്പെടുത്തി. മെട്രോ ട്രെയിന്റെ മൂന്നു ബോഗികളും ഒരുമിച്ചുയര്‍ത്തുവാന്‍ തറയില്‍ സ്ഥാപിച്ചിട്ടുള്ള പിറ്റ്ജാക്ക് സംവിധാനത്തിലൂടെ കഴിയും. കൂടാതെ ട്രെയിനിന് അടിയിലുള്ള അറ്റകുറ്റപണികള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും ഇതിലൂടെ സാധിക്കും. കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.

6 ബോഗി സപ്പോര്‍ട്ടും 12 കാര്‍ ബോഗി സപ്പോര്‍ട്ടും ഒരു കണ്‍ട്രോള്‍ പാനലും ചേര്‍ന്നതാണ് ഈ സംവിധാനം. ട്രെയിന്‍ ഉയര്‍ത്തികഴിഞ്ഞാല്‍ ബോഗി നീക്കം ചെയ്യാനും ട്രെയിനിനു അടിയിലുള്ള ഉപകരണങ്ങള്‍ നീക്കം ചെയ്യാനും, മാറ്റിസ്ഥാപിക്കാനും എളുപ്പത്തില്‍ കഴിയും. ജര്‍മനി ആസ്ഥാനമായുള്ള കമ്പനിയാണ് പിറ്റ്ജാക്ക് സ്ഥാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.