സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഐ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് എക്സിക്യൂട്ടീവ് യോഗവും നാളെയും മറ്റന്നാളും സംസ്ഥാന കൗൺസിലുമാണ് നടക്കുക.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശദ അവലോകനത്തിനായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്,കൗൺസിൽ യോഗങ്ങൾ ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി ചേരുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സമാപിച്ച പാർട്ടി ദേശിയ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിങ്ങും മുഖ്യ അജണ്ടയാണ്.

സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ സമ്മേളനങ്ങള്‍ സംബന്ധിച്ച ഷെഡ്യൂള്‍ ചര്‍ച്ച ചെയ്യും. പാര്‍ട്ടി ഭരിക്കുന്ന വകുപ്പുകളിലെ നൂറു ദിവസത്തെ പ്രകടനവും പരിശോധിക്കും. സിപിഐയ്ക്ക് അനുവദിച്ചിട്ടുള്ള ബോര്‍ഡ് കോര്‍പ്പറേഷനുകളിലെ തലപ്പത്തെ നിയമനങ്ങളിലും തീരുമാനമെടുക്കും.

സിപിഐയുടെ 24-ാം പാർട്ടി കോൺഗ്രസ് വിജയവാഡയിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അത് സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ചെയ്യും. കേരളത്തിലെ പാർട്ടി സമ്മേളനങ്ങളുടെ ഷേഡ്യൂളും ചർച്ച ചെയ്യും. സംസ്ഥാന സമ്മേളനം എവിടെ നടത്തണമെന്നതിലും തീരുമാനമെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.