കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. നിപ ബാധിച്ചു മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതുവരെ 46 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയി. കോഴിക്കോട് താലൂക്കില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച വാക്‌സിനേഷന്‍ നടപടികള്‍ ഇന്ന് പുനരാരംഭിക്കും. എന്നാല്‍, നിപ ബാധയുണ്ടായതിനെ തുടര്‍ന്ന് കണ്ടെയിന്‍മെന്റ് സോണാക്കിയ പ്രദേശത്ത് വാക്‌സിനേഷന്‍ ഉണ്ടാകില്ല.
ചാത്തമംഗലത്തും സമീപ പഞ്ചായത്തുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ വീട് കയറിയുള്ള സര്‍വേയും ഇന്ന് പൂര്‍ത്തിയാകും. സമ്പര്‍ക്കപട്ടികയില്‍ ആകെയുള്ളത് 265 പേരാണ്. ഇവരില്‍ 68 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 12 പേര്‍ക്ക് പനിയും മറ്റ് ലക്ഷണങ്ങളുമുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ എല്ലാവരും നിര്‍ബന്ധമായും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സമ്പര്‍ക്ക പട്ടികയില്‍ 47 പേര്‍ മറ്റു ജില്ലകളില്‍ ഉള്ളവരാണ്. നിലവില്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായവരെ മൂന്ന് ദിവസം കൂടി നിരീക്ഷിക്കും. ഇതിന് ശേഷം ഇവര്‍ക്ക് വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഉണ്ടെങ്കില്‍ മാത്രം ഐസൊലേഷന്‍ മാനദണ്ഡം പാലിച്ച് ക്വാറന്റൈന്‍ വീട്ടില്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.