ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 29 ന് തുടക്കമാകും. 30 ദിവസം, 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവയ്ക്കുകയെന്നുളളതാണ് ചലഞ്ച്. ഇത്തവണത്തെ ഫിറ്റ്നസ് ചലഞ്ച് നവംബർ 27 വരെയാണ്. എക്സോപോ 2020യോട് അനുബന്ധിച്ച് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി പ്രത്യേക ഫിറ്റ്നസ് വില്ലേജും ഒരുങ്ങും.

പ്രവാസികള്‍ക്കുള്‍പ്പടെ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമാകാം.സൗജന്യ വ്യായാമപരിശീലനം, ഫിറ്റ്‌നസ് പരിപാടികള്‍, ആരോഗ്യപരിപാലന കേന്ദ്രീകൃതവിനോദം തുടങ്ങിയവയെല്ലാം ഫിറ്റ്നസ് ചലഞ്ചിലുണ്ടാകും. ദുബായ് റണ്‍, ദുബായ് റൈഡ് എന്നിവയും ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി നടക്കും.2017-ൽ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്ബിൻ റാഷിദ് അൽമക്തൂമാണ് ഈ ചലഞ്ച് ആദ്യമായി ആരംഭിച്ചത്. പ്രവാസികളുടേയും സ്വദേശികളുടേയും ഭാഗത്ത് നിന്ന് വളരെ വലിയ പ്രതികരണമാണ് ഫിറ്റ് നസ് ചലഞ്ചിന് ലഭിച്ചത്. ഓരോ വർഷവും നിരവധി പേരാണ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.