അൽഹോസ്ൻ ആപ്പ് അക്‌സസ് സൗജന്യമായി നൽകി ഇത്തിസലാത്ത്

അൽഹോസ്ൻ ആപ്പ് അക്‌സസ് സൗജന്യമായി നൽകി ഇത്തിസലാത്ത്

ദുബായ്: ഉപഭോക്താക്കൾക്ക് ഡേറ്റ പ്ലാൻ ആക്ടിവേറ്റ് ചെയ്യാതെ തന്നെ പൊതുസ്ഥലങ്ങളിൽ അൽഹോസ്ൻ ആപ്പ് അക്‌സസ് സൗജന്യമായി നൽകി ഇത്തിസലാത്ത്. പോസ്റ്റ് പെയ്‌ഡ്‌, പ്രീപെയ്‌ഡ്‌ ഉപഭോക്താക്കൾക്കാണ് അൽഹോസ്ൻ ആപ്പ് അക്‌സസ് സൗജന്യമായി നൽകിയിരിക്കുന്നത്

അൽഹോസ്ൻ ആപ്പിന്റെ അക്‌സസ് സൗജന്യമായി നൽകാൻ കഴിയുന്നതിൽ സന്തുഷ്ടരാണെന്ന് ഇത്തിസലാത്ത് ചീഫ് കൺസ്യൂമർ ഓഫീസർ ഖാലിദ് എൽകൗളി അറിയിച്ചു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുള്ള ഇത്തിസലാത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗസ്റ്റ് 20 മുതൽ, അബുദാബിയിലെ മിക്ക പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം വാക്‌സിനേഷൻ സ്വീകരിച്ചവർക്കും വാക്‌സിനേഷനിൽ നിന്നും, ഒഴിവാക്കപ്പെട്ടവർക്കും, വാക്‌സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എല്ലാവരും അൽഹോസ്ൻ ആപ്പ് വഴി തെളിവ് കാണിക്കണമെന്നായിരുന്നു അധികൃതരുടെ നിർദ്ദേശം. ഷോപ്പിംഗ് സെന്ററുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ജിമ്മുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, കായിക പ്രവർത്തനങ്ങൾ, ഷോപ്പിംഗ് സെന്ററുകളിലല്ലാത്ത മറ്റെല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെയും പ്രവേശനത്തിന് ഇത് ബാധകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.