ചെന്നൈ: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ മദ്രാസ് ഐഐടി ഒന്നാം സ്ഥാനത്ത്. ബംഗളൂരു ഐഐടിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ബോംബെ ഐഐടി മൂന്നാം റാങ്ക് നേടി. മികച്ച പത്ത് എന്‍ജിനിയറിങ് കോളജുകളുടെ പട്ടികയില്‍ എട്ട് ഐഐടികളും രണ്ട് എന്‍ഐടികളും ഇടം പിടിച്ചു.
ഡല്‍ഹി മിറാന്‍ഡ ഹൗസ് ആണ് മികച്ച കോളേജ്. ഡല്‍ഹിയിലെ തന്നെ ലേഡി ശ്രീറാം കോളേജ് രണ്ടാമതും ചെന്നൈ ലയോള മൂന്നാമതും എത്തി. ഡല്‍ഹി എയിംസാണ് രാജ്യത്തെ മികച്ച മെഡിക്കല്‍ കോളജ്. ചണ്ഡിഗഢ് പിജിഐഎംഇആര്‍ രണ്ടാം റാങ്കും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മൂന്നാം റാങ്കും നേടി.
മികച്ച ഗവേഷണ സ്ഥാപനം ബംഗളൂരു ഐഐഎസ്സിയാണ്. മദ്രാസ് ഐഐടിക്കാണ് ഈ വിഭാഗത്തില്‍ രണ്ടാം റാങ്ക്. ബോംബെ ഐഐടി മൂന്നാമതെത്തി. മികച്ച മാനേജ്‌മെന്റ് ശാസത്ര പരിശീലന സ്ഥാപനമായി ഐഐഎം അഹമ്മദാബാദ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജാമിയ ഹംദര്‍ദ് ആണ് ഫാര്‍മസി പഠന രംഗത്ത് ഒന്നാം സ്ഥാനത്ത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.