കാക്കനാട്: രാഷ്ട്രീയ നേതാക്കൾ സഭാ മേലധ്യക്ഷനെ കണ്ടശേഷം മാധ്യമങ്ങളോട് പറയുന്നവയല്ല സഭയുടെ രാഷ്ട്രീയ നിലപാടെന്നും സഭയുടെ നിലപാടുകൾ ഉചിത സമയത്ത് സഭയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അറിയിക്കുന്നതാണെന്നും സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിന്നിറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചു.
വിവിധ രാഷ്ട്രീയ നേതാക്കൾ സീറോ മലബാർ സഭാ തലവൻ കർദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവിനെ സന്ദർശിച്ചശേഷം സഭയുടെ പിന്തുണ തങ്ങൾക്കാണ് എന്ന രീതിയിൽ വിവിധ മാധ്യമങ്ങളോട് പ്രതികരിച്ചതിന് വിശദീകരണമായാണ് ഈ പ്രസ്താവന ഇറക്കിയത്.
രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ വിവിധ സാഹചര്യങ്ങളിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിനെ കാണാൻ മുൻകൂട്ടി അനുവാദം ചോദിക്കാറുണ്ട്. കർദിനാൾ തന്നെ കാണാൻ വരുന്നവരെ സ്വീകരിക്കുകയും ചർച്ചകൾ നടത്തുകയും അവരോട് സഭയുടെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യാറുണ്ട്.
എന്നാൽ സന്ദർശനശേഷം പാർട്ടി നേതാക്കൾ സഭയുടെ നിലപാടെന്ന നിലയിൽ മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ നേതാക്കളുടെയോ പാർട്ടിയുടെയോ നിലപാടുകൾ മാത്രമാണെന്നും സഭയുടെ നിലപാടുകൾ ഉചിത സമയത്ത് സഭയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ സഭാനേതൃത്വം അറിയിക്കുന്നതായിരിക്കുമെന്നും സീറോ മലബാർ സഭാ പിആർഒ ഫാ. അബ്രാഹം കാവിൽപുരയിടത്തിൽ പ്രസ്താവനയിൽ വിശദികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.