തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ തുറക്കൽ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിന് ഇന്ന് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തിൽ യോഗം ചേരും. ഓണ്‍ലൈനായിട്ടാണ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ചചെയ്യുക. കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ചായിരിക്കും ചര്‍ച്ച.
അതേസമയം കോളേജ് തുറക്കുന്നതിന് ഭാഗമായി സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി വാക്സിനേഷന്‍ ക്യാമ്പുകളും നടത്തും. ഒക്ടോബര്‍ നാലുമുതലാണ് കോളജുകള്‍ തുറക്കുക. ആദ്യം ക്ലാസുകള്‍ നടത്തുക 50% കുട്ടികളുമായി. പകുതികുട്ടികള്‍ വീതമാണ് ക്ലാസിലെത്തേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഹാജരാകേണ്ടതെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.
എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വിദൂരവിദ്യാഭ്യാസ കോഴ്‌സുകളും അടുത്തമാസം മുതല്‍ ആരംഭിക്കുമെന്നു മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ക്ലാസിലെത്താന്‍ അനുവാദം. പ്രാക്ടിക്കല്‍ ക്ലാസുകള്‍ നടത്താനും ലൈബ്രറി ഉപയോഗിക്കാനും അനുമതിയുണ്ട്.
കോവിഡ് മൂലം ക്ലാസിലെത്താന്‍ കഴിയാത്തവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് തുടരും. കോവിഡ് വന്ന് ഭേദമായവര്‍ക്കും ക്ലാസിലെത്താം. ഇവര്‍ മൂന്നുമാസത്തിനുശേഷം വാക്സിന്‍ സ്വീകരിച്ചാല്‍മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.