സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ മക്കോക്ക മോഡല്‍ നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍

സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ മക്കോക്ക മോഡല്‍ നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംഘടിത കുറ്റകൃത്യങ്ങള്‍ തടയാനുള്ള മക്കോക്ക മോഡല്‍ നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍. രൂപരേഖ തയ്യാറാക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. വിരമിക്കുന്നതിന് തൊട്ട് മക്കോക്ക മോഡല്‍ നിയമത്തിന് ശുപാര്‍ശ നല്‍കിയതായി മുന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കിയിരുന്നു.

നിര്‍ദേശങ്ങള്‍ പരിഗണിച്ച് രൂപരേഖ തയ്യാറാക്കാനായി ചീഫ് സെക്രട്ടറി ചെയര്‍മാനായ സമിതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്. ആഭ്യന്തരവകുപ്പ് സെക്രട്ടറി, നിയമസെക്രട്ടറി, മുഖ്യമന്ത്രിയുടെ നിയമോപദേശക സമിതി അഭിഭാഷകന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

സമയബന്ധിതമായി രൂപരേഖ സമര്‍പ്പിക്കാനാണ് സമിതിക്കുള്ള നിര്‍ദേശം. എന്നാല്‍ നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് സമിതിയെന്ന വിശദീകരണമാണ് ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാര്‍ നല്‍കുന്നത്. ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും ഇത് സംബന്ധിച്ച് യാതൊരു ഫയലും സര്‍ക്കാര്‍ തലത്തിലില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.