സ്വന്തം ജന്മനാടായ ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും മത്സരിച്ചാല്‍ ജയിക്കില്ലെന്ന് ബോധ്യപ്പെട്ട് ജില്ല വിട്ട പി.ടി തോമസ് പിന്നീട് പൊങ്ങിയത് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം നഗരത്തിന്റെ ഭാഗമായ തൃക്കാക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ്. അപ്പോള്‍ ക്രൈസ്തവ വിരോധമൊന്നും പുറത്തെടുക്കാതെ അരമനകളും ഇടവക ദേവാലയങ്ങളും കന്യാസ്ത്രീ മഠങ്ങളും കയറിയിറങ്ങുന്നതില്‍ യാതൊരു സങ്കോചവുമുണ്ടായില്ല.
കൊച്ചി: ക്രൈസ്തവ സഭാ വിരോധം വീണ്ടും പുറത്തെടുത്ത് പി.ടി തോമസ് എംഎല്‍എ. കേരളത്തില്‍ ലൗ ജിഹാദിനു പുറമേ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിനെതിരെയാണ് പി.ടി തോമസ് ഇപ്പോള്‍ രംഗത്തെത്തിയത്.
ആധുനിക കാലഘട്ടത്തില്‍ കുറ്റവാളികള്‍ ജാതി മത അടിസ്ഥാനത്തിലല്ല രൂപം കൊള്ളുന്നത് എന്നാണ് അദ്ദേഹത്തിന്റെ ഒരു കണ്ടെത്തല്‍. കുറ്റവാളികളെ ജാതിമത അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് കേരളം കൈവരിച്ച നവോത്ഥാന മുന്നേറ്റത്തിന്റെ നിരാസമാണെന്നാണ് മറ്റൊരു കണ്ടെത്തല്‍.
രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെയുണ്ടായിട്ടുള്ള നിരവധി അക്രമങ്ങളില്‍ തന്ത്രപൂര്‍വ്വം മൗനം പാലിക്കുന്ന പി.ടി തോമസ് പാലാ ബിഷപ്പിനെ വിമര്‍ശിച്ച് അധര വ്യായാമം നടത്തുന്നത് മുസ്ലീം സമുദായത്തിന്റെ ഗുഡ് ലിസ്റ്റില്‍ കയറിപ്പറ്റാനുള്ള അമിതാവേശത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ.
പേരുകൊണ്ട് ക്രൈസ്തവനാണെങ്കിലും പ്രവര്‍ത്തിയില്‍ സഭാ വിരുദ്ധത എന്നും പ്രകടിപ്പിച്ചു പോരുന്ന ഇദ്ദേഹത്തിന് മുമ്പ് ഇടുക്കിയിലെ ക്രൈസ്തവ സമൂഹം നല്‍കിയ തിരിച്ചടി വലുതായിരുന്നു. ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകരുടെ പിന്തുണയില്‍ വന്‍ ഭൂരിപക്ഷത്തില്‍ 2009 ല്‍ പാര്‍ലമെന്റിലെത്തിയ പി.ടി തോമസ് പിന്നീട് കസ്തൂരി രംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് അന്നത്തെ ഇടുക്കി രൂപതാ ബിഷപ്പായിരുന്ന മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലിനും രൂപതയിലെ വൈദികര്‍ക്കും എതിരെ രംഗത്തു വരികയായിരുന്നു.
ഇതര മതസ്ഥരുടെ പ്രീതി സമ്പാദിക്കാനായി പി.ടി തോമസ് പൊതുവേദികളില്‍ ബിഷപ്പിനെ വെല്ലുവിളിച്ചതോടെ ക്രൈസ്തവ സമൂഹം ഒന്നടങ്കം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. പൊതു സമൂഹത്തിലും പാര്‍ട്ടിയിലും ഒറ്റപ്പെട്ടു പോയ പി.ടി തോമസ് പിന്നീട് വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരുന്നെങ്കിലും അപകടം മണത്ത കോണ്‍ഗ്രസ് നേതൃത്വം സിറ്റിംഗ് എം.പിയ്ക്ക് സീറ്റ് നിക്ഷേധിക്കുകയായിരുന്നു.
സ്വന്തം ജന്മനാടായ ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും മത്സരിച്ചാല്‍ ജയിക്കില്ലെന്ന് ബോധ്യപ്പെട്ട് ജില്ല വിട്ട മുന്‍ എംപി പിന്നീട് പൊങ്ങിയത് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം നഗരത്തിന്റെ ഭാഗമായ തൃക്കാക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ്. അപ്പോള്‍ ക്രൈസ്തവ വിരോധമൊന്നും പുറത്തെടുക്കാതെ അരമനകളും ഇടവക ദേവാലയങ്ങളും കന്യാസ്ത്രീ മഠങ്ങളും കയറിയിറങ്ങുന്നതില്‍ യാതൊരു സങ്കോചവുമുണ്ടായില്ല.
ഇത്തരത്തില്‍ അവസരവാദ പരമായ നിലപാട് സ്വീകരിക്കുന്ന പി.ടി തോമസിന്റെ കല്ലറങ്ങാട്ട് പിതാവിനെതിരായ പ്രസ്താവനയെ ഗൗരവമായി പിഗണിക്കേണ്ടതില്ല. അത് സ്വന്തം നിലനില്‍പ്പിന്റെ പ്രശ്‌നമായി മാത്രം കണ്ടാല്‍ മതി. കാരണം തൃക്കാക്കര മണ്ഡലത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസിലെ മുസ്ലീം വിഭാഗത്തെ കൈയ്യിലെടുക്കണമെങ്കില്‍ ഇത്തരം ചില 'പൊളിറ്റിക്കല്‍ ഗിമ്മിക്കുകള്‍' അത്യന്താപേക്ഷിതമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.