വാഷിങ്ടണ്‍: അമേരിക്കയില്‍ പൊതു ഗതാഗത സംവിധാനത്തില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍നിന്ന് ഇരട്ടി പിഴ ഈടാക്കും. വെള്ളിയാഴ്ച്ച മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്ന സാഹചര്യത്തിലാണ് തീരുമാനം.
അഞ്ഞൂറു മുതല്‍ ആയിരം ഡോളര്‍ വരെയാണ് ആദ്യത്തെ തവണ പിഴ. വീണ്ടും ആവര്‍ത്തിച്ചാല്‍ ആയിരം ഡോളര്‍ മുതല്‍ മൂവായിരം ഡോളര്‍ വരെയായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പു നല്‍കി. ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ഒടുക്കാന്‍ തയാറായിക്കോളൂ എന്ന മുന്നറിയിപ്പോടെയാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. നിലവില്‍ മാസ്‌ക് ഇല്ലാത്തവര്‍ക്ക് ആദ്യ തവണ 250 ഡോളറാണ് പിഴ.
മാസ്‌ക് നിര്‍ബന്ധമാക്കുന്നതില്‍ രോഷം പ്രകടിപ്പിക്കുന്നവരെ പ്രസിഡന്റ് വിമര്‍ശിച്ചു. മാസ്‌ക് വയ്ക്കാന്‍ പറയുന്ന ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെയും മറ്റു ഗതാഗത സംവിധാനങ്ങളിലെ അധികൃതരെയും ആളുകള്‍ ശകാരിക്കുന്നതു കാണുന്നുണ്ട്. കുറെക്കൂടി വിവേകത്തോടെ പെരുമാറുക എന്നാണ് ഇവരോടു പറയാനുള്ളതെന്ന് പ്രസിഡന്റ് പറഞ്ഞു.
ബൈഡന്‍ ഭരണമേറ്റ ശേഷമാണ് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ചട്ടം അമേരിക്കയില്‍ പ്രാബല്യത്തിലാക്കിയത്. അതിനു മുമ്പ് വിമാന കമ്പനികളും മറ്റു ഓപ്പറ്റേര്‍മാര്‍ക്കുമായിരുന്നു മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.