അബുദബി: അബുദബി ഒഴികെയുളള മറ്റ് എമിറേറ്റിലെ വിസക്കാർക്കും എമിറേറ്റിലേക്ക് യാത്ര ചെയ്യാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. നിർദ്ദേശങ്ങള്‍ പാലിച്ചകൊണ്ടായിരിക്കണം യാത്ര. ടൂറിസ്റ്റ്, താമസവിസ, വിസിറ്റ് തുടങ്ങി എല്ലാ തരത്തിലുള്ള വീസക്കാര്‍ക്കും തീരുമാനം ബാധകമാണ്.
എമിറേറ്റിലേക്കുളള യാത്ര മാർഗനിർദ്ദേശങ്ങള്‍
1. ഐസിഎ അനുമതി അനിവാര്യം.
2. യാത്ര തുടങ്ങുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി പിസിആര്‍ പരിശോധനാ നെഗറ്റീവ് ഫലം
3.വാക്സിനെടുത്തത് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ്
4. പുറപ്പെടുന്ന വിമാനത്താവളത്തില്‍ നിന്നുളള റാപ്പിഡ് പിസിആർ പരിശോധനാഫലം
5. അബുദബിയില്‍ എത്തുമ്പോഴുളള പിസിആർ പരിശോധന.
6. വാക്സിനെടുത്തവരാണെങ്കില്‍ നാലാമത്തേയും എട്ടാമത്തേയും ദിവസം പിസിആര്‍ പരിശോധന നടത്തണം
7. വാക്‌സിന്‍ എടുക്കാത്ത യാത്രക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റീനില്‍ ഇരിക്കണം. അവര്‍ക്ക് ട്രാക്കിംഗ് ഡിവൈസ് നിര്‍ബന്ധമാണ്. ഒമ്പതാം ദിവസം പിസിആര്‍ പരിശോധനയും വേണം
8. പതിനാറ് വയസ്സിന് താഴെയുള്ള യാത്രക്കാര്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല
9. വാക്‌സിനേഷന്‍ എടുക്കാത്ത യാത്രക്കാര്‍ മറ്റ് എമിറേറ്റുകളിലേക്ക് പോകണമെങ്കില്‍ എയര്‍പോര്‍ട്ട് ടാക്‌സിയിലോ ഇതിനായുള്ള ബസുകളിലോ യാത്ര ചെയ്യണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.