യുഎഇയുടെ പതാക ദിനം നവംബർ മൂന്നിന്

യുഎഇയുടെ പതാക ദിനം നവംബർ മൂന്നിന്

നവംബർ മൂന്ന് പതാക ദിനമായി ആചരിക്കണമെന്ന് ആഹ്വാനം. ഷെയ്ഖ് ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാൻ യു.എ.ഇ പ്രസിഡൻറായി ചുമതലയേറ്റെടുത്തതിന്‍റെ ഓർമപുതുക്കിയാണ്​ 2013 മുതൽ എല്ലാ വർഷവും നവംബർ മൂന്നിന്​ പതാക ദിനം ആചരിക്കുന്നത്​. അന്നേ ദിവസം രാജ്യത്തുളളവർ പതാക ഉയർത്തണമെന്ന് യുഎഇ വൈസ് പ്രസിഡന്‍റു പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തു. നമ്മുടെ പരമാധികാരത്തിന്‍റെയും ഒരുമയുടേയും അടയാളമാണ് ദേശീയ പതാക. എല്ലാവരേയും നവംബർ മൂന്നിന് രാവിലെ 11 മണിക്ക് പതാക ഉയർത്തണമെന്ന് ഓർമ്മിപ്പിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.