ചണ്ഡീഗഡ്: കര്‍ണാലിലെ പൊലീസ് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഒരു മാസത്തിനകം ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ഹരിയാന അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദര്‍ സിങ് പറഞ്ഞു. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ എസ്.ഡി.എം ആയുഷ് സിന്‍ഹയോട് അവധിക്ക് പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. കര്‍ഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ മരിച്ച കര്‍ഷകന്‍ സുശീല്‍ കാജലിന്റെ കുടുംബത്തിലെ രണ്ടു പേര്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
പൊലീസ് നടപടിയില്‍ പരിക്കേറ്റ കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കും. അതേസമയം കര്‍ണാലിലെ മിനി സെക്രട്ടറിയേറ്റ് സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. ആഗസ്ത് 28നാണ് കര്‍ണാലിലെ കര്‍ഷക പ്രതിഷേധത്തില്‍ പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് പരിക്കേറ്റത്.
സംഘര്‍ഷത്തെ നേരിടാന്‍ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്നാണ് സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചു ചേര്‍ത്ത ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ ആയിരുന്നു കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.