കൊച്ചി: ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും സംസ്ഥാനത്ത് ചൂടേറിയ ചര്‍ച്ചയാകുമ്പോള്‍ കേരളം വീണ്ടും ചോദിക്കുന്നു... ജെസ്‌നേ നീ എവിടെ?...
ലൗ ജിഹാദിനും നാര്‍ക്കോട്ടിക് ജിഹാദിനും തെളിവുകള്‍ എവിടെ എന്ന് ചോദിക്കുന്നവര്‍ ജെസ്‌നേ നീ എവിടെ?... എന്ന ഈ ചോദ്യത്തിന് ഉത്തരം പറയണം. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണ് എന്ന് ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് ജെസ്‌നയുടെ കാര്യത്തില്‍ ക്രൈസ്തവ സമൂഹത്തിനുള്ള സംശയവും ആശങ്കയും വേദനയും പരിഹരിക്കാന്‍ കടമയുണ്ട്. മറുപടി പറയണം.
മതേതരത്വത്തിന്റെ അപ്പസ്‌തോലര്‍ ചമഞ്ഞ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ രംഗത്തു വന്ന പി.ടി തോമസിനെപ്പോലുള്ള 'സാഹചര്യ' രാഷ്ട്രീയ നേതാക്കളും ഇക്കാര്യത്തില്‍ അഭിപ്രായം പറയണം.
കാഞ്ഞിരപ്പള്ളി ഡെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജയിംസിനെ ദുരൂഹ സാഹചര്യത്തില്‍ കണാതായിട്ട് മൂന്നര വര്‍ഷം കഴിഞ്ഞു. ലൗ ജിഹാദ് എന്ന തട്ടിപ്പിന്റെ ഇരയാണ് ജെസ്‌നയെന്ന് തുടക്കം മുതല്‍ സംശയമുയര്‍ന്നിരുന്നു.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് മുന്‍ എഡിജിപി ടോമിന്‍ തച്ചങ്കരി, പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ജി സൈമണ്‍ എന്നിവര്‍ അന്വേഷണ ഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് വെളിപ്പെടുത്തലുകളൊന്നും ഉണ്ടായില്ല. ആരാണ് ഈ ഉദ്യോഗസ്ഥരുടെ വായ മൂടിക്കെട്ടിയത്? കേരള മനസാക്ഷിയുടെ പൊള്ളുന്ന ഈ ചോദ്യത്തിനും അധികൃതര്‍ മറുപടി പറയണം.
ഇതിനിടെ ജെസ്‌ന മരിയ ജെയിംസ് മംഗലാപുരത്തെ ഒരു ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടന്നും ഗര്‍ഭിണിയാണന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കേസ് നേരത്തേ അന്വേഷിച്ചിരുന്ന മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിക്കും പിന്നീട് അന്വേഷണം ഏറ്റെടുത്ത കെ.ജി സൈമണും ഇക്കാര്യങ്ങള്‍ അറിയാമായിരുന്നു എന്ന സൂചനയും പുറത്തു വന്നിരുന്നു. എന്നാല്‍ ജെസ്‌ന എന്ന പെണ്‍കുട്ടി ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.
കേരളം മുഴുവന്‍ അരിച്ചു പെറുക്കിയ പൊലീസ് ജെസ്‌ന കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തില്‍ 'ദൃശ്യം മോഡലില്‍' നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മണ്ണ് മാറ്റി പോലും പരിശോധിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലനിരകള്‍ മുഴുവനും കയറിയിറങ്ങി. എന്നിട്ടും ഫലമുണ്ടായില്ല. അവസാനം അന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു.
പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്ന മരിയ ജെയിംസ്. സാമ്പത്തിക ശേഷിയുള്ള കുടുംബമാണ്. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും. അമ്മ മരിച്ചു.
മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടില്‍ നിന്നും 2018 മാര്‍ച്ച് 22ന് രാവിലെ പിതൃ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. രാവിലെ 9.30 മുതല്‍ കാണാതായി എന്ന് കണക്കാക്കപ്പെടുന്നു.
കോണ്‍ട്രാക്ടറായ പിതാവ് ജെയിംസ് മുണ്ടക്കയത്തിന് അടുത്തുള്ള ജോലി സ്ഥലത്തേക്ക് പോയി. സഹോദരന്‍ ജെയ്സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുണ്ടക്കയം പുഞ്ചവയലിലെ പിതൃ സഹോദരിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ കൈവശം മറ്റൊന്നും എടുക്കാതെയാണ് പുറത്തുപോയത്.
വീട്ടില്‍ നിന്നും മൂന്നര കിലോമീറ്റര്‍ അകലെയുള്ള മുക്കൂട്ടുതറയില്‍ നിന്നാണ് ബസ് കയറി മുണ്ടക്കയത്തേക്ക് പോകുന്നത്. ഒരു ഓട്ടോറിക്ഷയിലാണ് കോട്ടയം ജില്ലയില്‍പ്പെടുന്ന മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. അവിടെ നിന്നും ഏഴു കിലോമീറ്റര്‍ അകലെയുള്ള എരുമേലി വഴി പോകുന്ന ബസില്‍ ജസ്ന കയറിയതായി മാത്രമാണ് പൊലീസിനു ലഭിച്ച തെളിവ്.
പിന്നീട് ജെസ്നയെ കുറിച്ച് വിവരമൊന്നും ഇല്ല. ജെസ്നയെ കാണാതായ അന്നു രാത്രി തന്നെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് വെച്ചുച്ചിറ പോലീസിലും പരാതി നല്‍കി.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ വിവരശേഖരണപ്പെട്ടി സ്ഥാപിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് ജയിംസ് 2021 ജനുവരിയില്‍ പ്രധാനമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജയിംസും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിതും പിന്നീട് ഹൈക്കോടതിയെ സമീപിച്ചു.
ജെസ്‌നയെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ ടോമിന്‍ തച്ചങ്കരിയും പെണ്‍കുട്ടി എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് പത്തനംതിട്ട എസ്.പി കെ.ജി സൈമണും പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി.
അന്വേഷണം ഏറ്റെടുക്കാമെന്ന് 2021 ഫെബ്രുവരി 19 ന് സിബിഐ ഹൈക്കോടതിയെ അറിയിക്കുകയും വൈകാതെ കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജെസ്‌നയുടെ തിരോധനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടെന്നും തുടക്കത്തില്‍ തന്നെ സിബിഐ വ്യക്തമാക്കിയിരുന്നു.
ഗൗരവകരമായ ആ വിഷയം എന്താണ്?.. അന്തര്‍ സംസ്ഥാന ഇടപെടല്‍ നടത്തിയവര്‍ ആരൊക്കെയാണ്?.. ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. ജെസ്‌നയുടെ കുടുംബത്തിന്റെ കണ്ണീരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.