ജെ.ഇ.ഇ ഒക്ടോബര്‍ മൂന്നിന്; ഇന്ന് മുതൽ അപേക്ഷിക്കാം

ജെ.ഇ.ഇ ഒക്ടോബര്‍ മൂന്നിന്;  ഇന്ന് മുതൽ അപേക്ഷിക്കാം

ഐ.ഐ.ടികളില്‍ എന്‍ജിനീയറിങ്​, ആര്‍ക്കിടെക്​ചര്‍, സയന്‍സ്​ അണ്ടര്‍ ഗ്രാജ്വേറ്റ്​ പ്രോഗ്രാമുകളിലേക്കുള്ള ജോയന്‍റ്​ എന്‍ട്രന്‍സ്​ എക്​സാമിനേഷന്‍ (ജെ.ഇ.ഇ) അഡ്വാന്‍സ്​ഡ്​ ഒക്​ടോബര്‍ മൂന്നിന്​ ദേശീയതലത്തില്‍ നടത്തപ്പെടുന്നു.

'ജെ.ഇ.ഇ മെയിന്‍ 2021'ല്‍ ഉയര്‍ന്ന സ്​കോര്‍ നേടിയ രണ്ടര ലക്ഷം പേര്‍ക്ക്​ ​'ജെ.ഇ.ഇ അഡ്വാന്‍സ്​ഡ്​ 2021'ല്‍ പ​ങ്കെടുക്കാം. വിജ്ഞാപന വിശദവിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷറും jeeadv.ac.in ല്‍ ലഭ്യമാണ്​.

രജിസ്​ട്രേഷന്‍ ഫീസ്​ 2800 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി/ വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക്​ 1400 രൂപ മതി. ഓണ്‍ലൈന്‍ രജിസ്​ട്രേഷന്‍/അപേക്ഷ ഇന്ന് മുതല്‍ 16ന്​ വൈകീട്ട്​ അഞ്ചുവരെ സമര്‍പ്പിക്കാം. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്​. ഫീസ്​ സെപ്​റ്റംബര്‍ 17 വൈകീട്ട്​ അഞ്ചുവരെ ഓണ്‍ലൈനായി അടക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.