ദുബായ്: യു എ യിലെ ഇന്ത്യൻ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഡബിൾസ് വിഭാഗത്തിൽ സുജിത്ത് സുന്ദരേശൻ -ഉണ്ണികൃഷ്ണൻ സഖ്യവും സിംഗിൾസ് വിഭാഗത്തിൽ ശ്രീജിത്ത് ലാലും ചാമ്പ്യന്മാരായി.
ഡബിൾസ് വിഭാഗത്തിൽ ജോമി അലക്സാണ്ടർ- ഷിൻസ് സെബാസ്റ്റ്യൻ സഖ്യവും സിംഗിൾസിൽ സുജിത്ത് സുന്ദരേശനും റണ്ണേഴ്‌സ് അപ്പായി.കേരള രഞ്ജി ക്രിക്കറ്റ് റ്റീം മുൻ ക്യാപ്റ്റനും പരിശീലകനുമായ സോണി ചെറുവത്തൂർ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.
ചാമ്പ്യന്‍ഷിപ്പിന്‍റെ മുഖ്യപ്രായോജകരായ കോബാൾട് ഇക്കോടെക് എൻജിനീയേഴ്‌സ് പ്രതിനിധികളായ വനിത വിനോദ് ,ചക്കി നായർ എന്നിവർ ക്യാഷ് അവാർഡ് നൽകി. ഡി2 സ്പോർട്സ് അക്കാദമിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് മത്സരങ്ങള്‍ നടന്നത്. ഡി2 സ്പോർട്സ് അക്കാദമി മാനേജിംഗ് പാർട്ണർമാരായ ഷാരൂണ്‍, റംഷീദ്, ടിഫിന്‍ ബോക്സ് റെസ്റ്റോറന്‍റ് ഗ്രൂപ്പ് ജനറല്‍ മനേജർ വിനോദ് വിഷ്ണു ദാസ് എന്നിവർ സമ്മാന വിതരണ ചടങ്ങില്‍ പങ്കെടുത്തു. സോണി ചെറുവത്തൂരിനും സ്പോണ്‍സർമാരായ എംപി വിനോദ്, കൃഷ്ണകുമാർ എന്നിവർക്കും മാധ്യമ കൂട്ടായ്മയുടെ ഉപഹാരം സമ്മാനിച്ചു.
ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആസ്റ്റർ ഡിഎം ഹെല്‍ത്ത് കെയർ ഗ്രൂപ്പിലെ ആരോഗ്യപ്രവർത്തകരുടെ സേവനം ലഭ്യമാക്കിയിരുന്നു. ലുലു ഗ്രൂപ്പും ചാമ്പ്യന്‍ഷിപ്പുമായി സഹകരിച്ചു. കൂട്ടായ്മ കോർഡിനേറ്റർമാരായ സുജിത് സുന്ദരേശന്‍,ഷിനോജ് ഷംസൂദ്ദീന്‍ ,സ്പോർട്സ് കൺവീനർ റോയ് റാഫേൽ എന്നിവർ നേതൃത്വം നല്‍കി.ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ഒളിമ്പിക്സ്- പാരാലിമ്പിക്സ് മെഡല്‍ ജേതാക്കള്‍ക്ക് അഭിമാവാദ്യമർപ്പിച്ച് ദുബായ് അല്‍ നഹ്ദ ഡി2 സ്പോർട്സ് അക്കാദമിയുടെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. ചാമ്പ്യന്‍ഷിപ്പ് കാണാനെത്തിയ മാധ്യമപ്രവർത്തകരുടെ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനങ്ങളും വിതരണം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.