മനുഷ്യന്റെ കണ്ണിനെ വെല്ലുന്ന ക്യാമറയുമായി സാംസങ്ങ് എത്തുന്നു

മനുഷ്യന്റെ കണ്ണിനെ വെല്ലുന്ന ക്യാമറയുമായി  സാംസങ്ങ് എത്തുന്നു

ഇന്ത്യൻ വിപണിയിൽ സാംസങ്ങിന്റെ ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതാ മനുഷ്യന്റെ കണ്ണുകളെ വെല്ലുന്ന ക്യാമറകളിൽ ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് സാംസങ്.

അടുത്ത നാല് വർഷത്തിനുള്ളതിൽ 576 മെഗാപിക്സൽ സെൻസറുകളിൽ വരെ ക്യാമറ ഫോണുകൾ പുറത്തിറക്കാനാണ് ഉദ്ദേശം. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല .

ലോകത്തിലെ തന്നെ ഏറ്റവും വലിയ സെൻസറുകളിൽ ഫോണുകൾ പുറത്തിറക്കി വിപണിയിൽ പഴയ ആധിപത്യം സ്ഥാപിക്കാൻ തന്നെയാണ് സാംസങ്ങ് എത്തുന്നത്. സാംസങ്ങിന്റെ വില 108 മെഗാപിക്സൽ ക്യാമറകളിൽ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്.

അതേസമയം തന്നെ കൂടുതൽ 5ജി സ്മാർട്ട് ഫോണുകൾ ഉടനെ തന്നെ ഇന്ത്യൻ വിപണിയിൽ ഇറക്കാനിരിക്കുകയാണ് സാംസങ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.