കുറഞ്ഞ വിലയില്‍ ഇലക്‌ട്രിക് സ്കൂട്ടറുമായി ഏഥര്‍ എനര്‍ജി

കുറഞ്ഞ വിലയില്‍ ഇലക്‌ട്രിക് സ്കൂട്ടറുമായി ഏഥര്‍ എനര്‍ജി

ഇന്ത്യയിലെ ഇന്റലിജന്റ് വൈദ്യുത സ്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി കുറഞ്ഞ വിലയുള്ള ഇലക്‌ട്രിക് സ്കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കുറഞ്ഞ കാലം കൊണ്ട് രാജ്യത്തെ ഇലക്‌ട്രിക് സ്കൂട്ടര്‍ വിപണിയില്‍ ശ്രദ്ധേയരായ കമ്പനിയാണ് ഏഥര്‍ എനര്‍ജി.

നിലവില്‍ ഏഥറിന് 450 പ്ലസ്, 450 എക്സ് എന്നിങ്ങനെ രണ്ട് മോഡലുകളാണുള്ളത്. 450 പ്ലസിന് 1,25,490 രൂപയാണ് വിലവരുന്നത്. 450 എക്സിന് 1,44,500 രൂപയാണ് ഷോറൂം വില. ഏഥറിനെ കൂടുതല്‍ ജനപ്രീതിയുള്ള വാഹനമാക്കുന്നതിന് തടസമായത് ഈ ഉയര്‍ന്ന വിലയാണ്. അതുകൊണ്ടു തന്നെ ഇതിനൊരു പരിഹാരമായിട്ടാണ് പുതിയ സ്കൂട്ടറിന്റെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഥറിന്റെ നിലവിലുള്ള 450 ഫ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി കുറഞ്ഞ വിലയുള്ള സ്കൂട്ടര്‍ നിര്‍മ്മിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട ആക്ടീവയുടെ വില നിലവാരത്തില്‍ വരുന്ന സ്കൂട്ടാറാണ് ഏഥര്‍ നിര്‍മ്മിക്കുക. അതുകൊണ്ട് തന്നെ ഒരു ലക്ഷത്തില്‍ താഴെയായിരിക്കും വാഹനത്തിന്റെ വില.

ഓല, ഒക്കിനാവ, സിമ്പിൾ തുടങ്ങിയ വിലകുറഞ്ഞ എതിരാളികളെ നേരിടാനും ബഡ്ജറ്റ് ഇവി ഏഥറിനെ സഹായിക്കും. ഓല എസ് 1 ( 99,999 രൂപ) സിമ്പിൾ വണ്‍ (1,09,999) എന്നിങ്ങനെ വാഹനങ്ങള്‍ പ്രധാന എതിരാളികളാകും. വില കുറയുന്നതോടെ വാഹനം കൂടുതല്‍ ജനപ്രിയമാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.