മദ്യ പുഴയൊഴുക്കാനുള്ള സർക്കാർ ശ്രമം സാംസ്കാരിക സമൂഹത്തിന് ആപത്കരം: കെ.സി.വൈ.എം താമരശേരി രൂപത

മദ്യ പുഴയൊഴുക്കാനുള്ള സർക്കാർ ശ്രമം സാംസ്കാരിക സമൂഹത്തിന് ആപത്കരം: കെ.സി.വൈ.എം താമരശേരി രൂപത

താമരശേരി: കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ മദ്യം വിൽക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ വ്യത്യസ്തമായ ചായയടി സമരവുമായി കെ.സി.വൈ.എം താമരശേരി രൂപത.

താമരശേരി കെഎസ്ആർടിസി ഡിപ്പോയുടെ മുമ്പിൽ നടത്തപ്പെട്ട സമര പരിപാടി കെ.സി വൈ എം അസി.ഡയറക്ടർ ഫാ.സബിൻ തൂമൂള്ളിൽ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കേരളത്തിന് വെല്ലുവിളി ഉയർത്തുന്ന രീതിയിൽ മദ്യം ഒഴുക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ ശക്തമായ യുവജനത പ്രക്ഷോഭത്തോടെ അവയെ തടയുണമെന്ന് രൂപതാ പ്രസിഡണ്ട് വിശാഖ് തോമസ് അധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു.

രൂപത ജന സെക്രട്ടറി അഭിലാഷ് കുടിപ്പാറ, രൂപത ഡയറക്ടർ ഫാ.ജോർജ് വെള്ളക്കകുടിയിൽ, സംസ്ഥാന സിൻഡിക്കേറ്റ് മെമ്പർ ടിബിൻ ആഗസ്റ്റിൻ, സംസ്ഥാന സെനറ്റ് മെമ്പർ റീചാൾഡ് ജോൺ തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.