ചാനലുകളുടെ അജണ്ട പൊളിച്ച് പ്രേക്ഷകര്‍: സര്‍വ്വേകളില്‍ മാര്‍ കല്ലറങ്ങാട്ടിന് കട്ട സപ്പോര്‍ട്ട്; സോഷ്യല്‍ മീഡിയയും ബിഷപ്പിനൊപ്പം

ചാനലുകളുടെ അജണ്ട പൊളിച്ച് പ്രേക്ഷകര്‍: സര്‍വ്വേകളില്‍ മാര്‍ കല്ലറങ്ങാട്ടിന് കട്ട സപ്പോര്‍ട്ട്; സോഷ്യല്‍ മീഡിയയും ബിഷപ്പിനൊപ്പം

ന്യൂസ് 18 സര്‍വ്വേയില്‍ 71 ശതമാനവും മാര്‍ കല്ലറങ്ങാട്ടിനൊപ്പം.
മാതൃഭൂമി ന്യൂസ് സര്‍വ്വേയില്‍ 55 ശതമാനം അനുകൂലിച്ചു.

കൊച്ചി: സാമൂഹ്യ നന്മയ്ക്കും സാമുദായിക സന്തുലിതാവസ്ഥയ്ക്കും കടുത്ത ഭീഷണിയാകുന്ന ലവ് ജിഹാദ്, നാര്‍ക്കോ ജിഹാദ് വിഷയങ്ങളില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവനയോട് യോജിപ്പ് രേഖപ്പെടുത്തി ചാനല്‍ സര്‍വ്വേകളില്‍ പ്രേക്ഷകരുടെ വന്‍ പ്രതികരണം.

സത്യത്തിനു നേരെ മുഖം തിരിക്കാന്‍ ചാനലുകള്‍ ശ്രമിച്ചെങ്കിലും വരാനിരിക്കുന്ന വന്‍ വിപത്തിനെ മുന്‍കൂട്ടി കണ്ട് പ്രേക്ഷകര്‍ കൃത്യമായി പ്രതികരിച്ചു എന്നാണ് ചാനല്‍ സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

മാതൃഭൂമി ന്യൂസ്, ന്യൂസ് 18 ചാനലുകളാണ് വിഷയത്തില്‍ യൂട്യൂബ് കമ്മ്യൂണിറ്റി സര്‍വ്വേ നടത്തിയത്. ഇതില്‍ ഭൂരിപക്ഷവും ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുകയായിരുന്നു. 'കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പ്രസ്താവനയോട് യോജിക്കുന്നുണ്ടോ' എന്നതായിരുന്നു മാതൃഭൂമി ന്യൂസ് നടത്തിയ സര്‍വ്വേയുടെ ചോദ്യം.

ഒരു ലക്ഷത്തിലധികം പേര്‍ വോട്ട് ചെയ്ത ഈ സര്‍വ്വേയില്‍ 55 ശതമാനവും മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയോട് യോജിക്കുന്നുവെന്നാണ് പ്രതികരിച്ചത്. 33 ശതമാനം മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. 12 ശതമാനം അഭിപ്രായമില്ലെന്നും പ്രതികരിച്ചു.

'നാര്‍ക്കോട്ടിക് ജിഹാദ് ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമോ' എതായിരുന്നു ന്യൂസ് 18 ചാനലിന്റെ കമ്മ്യൂണിസ്റ്റി സര്‍വ്വേ ചോദ്യം. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 71 ശതമാനവും ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമല്ലെന്ന് പ്രതികരിച്ചു. 29 ശതമാനം മാത്രമാണ് യോജിച്ചത്.

സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വര്‍ഗീയവാദിയാക്കി മാറ്റാനുള്ള മാധ്യമങ്ങളുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും പ്രീണന നിലപാടിനുള്ള മറുപടിയും മുന്നറിയിപ്പുമാണ് സര്‍വ്വേ ഫലങ്ങള്‍.

അതേസമയം മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയില്‍ ആദ്യം നെറ്റി ചുളിച്ച പലരും സത്യം തിരിച്ചറിഞ്ഞ് കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയപ്പോള്‍ ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരുന്നുണ്ട്. കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം പിന്തുണയറിയിച്ചതിന് പിന്നാലെ ജോസഫ് ഗ്രൂപ്പും പിതാവിന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്ത് വന്നു. സോഷ്യല്‍ മീഡിയായിലും ബിഷപ്പിന് പിന്തുണയേറുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.