സമൂഹ മാധ്യമത്തിലൂടെ പ്രണയം: പിന്നീട് ചിത്രങ്ങളെടുത്ത് മോര്‍ഫിങ്; അവസാനം മതം മാറാന്‍ ഭീഷണി... ഇതാ മറ്റൊരു ലൗ ജിഹാദ്

സമൂഹ മാധ്യമത്തിലൂടെ പ്രണയം: പിന്നീട് ചിത്രങ്ങളെടുത്ത് മോര്‍ഫിങ്; അവസാനം മതം മാറാന്‍ ഭീഷണി... ഇതാ മറ്റൊരു ലൗ ജിഹാദ്

മതം മാറി തന്നെ വിവാഹം കഴിക്കണമെന്നും അല്ലാത്ത പക്ഷം കുടുംബത്തെ അടക്കം കൊല്ലുമെന്നും മുസ്ലീം യുവാവിന്റെ ഭീഷണി.

ആലപ്പുഴ: പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് മുന്നറിയിപ്പിനെതിരെ ചിലര്‍ കലിതുള്ളി കളത്തിലിറങ്ങുകയും തെളിവിനായി ആക്രോശം മുഴക്കുകയും ചെയ്തതിനു പിന്നാലെ മറ്റൊരു ലൗ ജിഹാദ് സംഭവം കൂടി പുറത്തു വന്നു. ആലപ്പുഴ കാവാലം സ്വദേശിയായ ഇരുപതുകാരിയെയാണ് പ്രണയക്കെണിയില്‍പ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ചത്.

സംഭവത്തില്‍ കണ്ണൂര്‍ തലശേരി സ്വദേശി ഷംനാസിനെ(21) പുളിങ്കുന്ന് പോലീസ് അറസ്റ്റു ചെയ്തു. കാവാലം കുന്നുമ്മ സ്വദേശിനിയായ പെണ്‍കുട്ടിയാണ് വഞ്ചിക്കപ്പെട്ടത്. നഴ്സിങ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി സമൂഹ്യ മാധ്യമം വഴിയാണ് കണ്ണൂര്‍ തലശേരി സ്വദേശിയായ ഷംനാസിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ പല തവണ പെണ്‍കുട്ടിയെ കാണാന്‍ തലശേരിയില്‍ നിന്നും കാവാലത്തെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഈ സമയത്താണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

മതം മാറി തന്നെ വിവാഹം കഴിക്കണമെന്ന നിര്‍ബന്ധത്തിന് വഴങ്ങാതിരുന്ന യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ശേഷം സമൂഹ മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. മതം മാറാന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം കുടുംബത്തെ അടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇരയുടെ അച്ഛന്‍ പറഞ്ഞു.

മുഖ്യപ്രതി ഷംനാസിനെ കൂടാത മറ്റൊരു സ്ത്രീക്കും ചില സുഹൃത്തുക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഷംനാസിനെ അറസ്റ്റ് ചെയ്തത്. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പോലീസിന് മേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. ഇന്ന് മജിസ്ട്രേറ്റ് മുന്‍പാകെ യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

സമൂഹത്തെ കാര്‍ന്നു തിന്നുന്ന തിന്മകള്‍ക്കെതിരെ മുന്നറിയിപ്പുകള്‍ ഉയരുമ്പോള്‍ മത സ്പര്‍ദ്ധയെന്നും മതേതരത്വം തകര്‍ന്നു വീഴുമെന്നും ആവര്‍ത്തിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കാവാലത്തെ ഈ പെണ്‍കുട്ടിയ്ക്കുണ്ടായ ദുരനുഭവം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.