പെഗാസസ്: ഫോണ്‍ ചോര്‍ത്തിയോ എന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

പെഗാസസ്: ഫോണ്‍ ചോര്‍ത്തിയോ എന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ നടന്നോ എന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സര്‍ക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതി ഇക്കാര്യങ്ങള്‍ അന്വേഷിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്രം സത്യവാങ് മൂലത്തില്‍ അറിയിച്ചു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തല്‍ നടന്നോ എന്ന് പരിശോധിക്കുമെന്നും കോടതി ആരാഞ്ഞു. പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നിലപാട്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാര്യം സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിലൂടെ പൊതുചര്‍ച്ചയാക്കി മാറ്റാന്‍ കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തങ്ങളുടെ വ്യക്തിപരമായ വിവരം എന്തെങ്കിലും ചോര്‍ത്തപ്പെട്ടോ എന്ന ഏതൊരു വ്യക്തിയുടേയും ആശങ്ക പരിഹരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും കേന്ദ്രം അറിയിച്ചു.

നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ ഇപ്പോഴത്തെ നിയമസംവിധാനത്തില്‍ പ്രായോഗികമായി നടന്നിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. എന്നാല്‍ നിയമപരമായ ചോര്‍ത്തല്‍ നടന്നിട്ടുണ്ടെന്ന് മുന്‍പ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.