കോഴിക്കോട്: കേരളത്തിലെ യുവാക്കളെ മയക്കുമരുന്നിന്റെ മായിക വലയത്തില്‍പ്പെടുത്തി ഇല്ലാതാക്കാന്‍ എല്ലാ സാധ്യതകളും തേടുകയാണ് മത തീവ്രവാദ സംഘടനകള്‍. ഇതിന് മറ്റൊരു ഉദാഹരണമാണ് കോഴിക്കോട് ജില്ലയിലെ വടകരയില്‍ അടുത്തയിടെ രൂപം കൊണ്ട 'നൈറ്റ് റൈഡേഴ്‌സ്'.
ഇത് മറ്റൊരു നാര്‍ക്കോട്ടിക് ജിഹാദി ഗ്രൂപ്പാണെന്നാണ് നാട്ടുകാരുടെ ആശങ്ക. പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നൈറ്റ് റൈഡേഴ്സ് അടക്കം ആറോളം വാട്‌സ് ആപ്പ് ഗ്രൂപ്പുമുണ്ട്.
മയക്കുമരുന്ന് കൈമാറ്റം, ക്വട്ടേഷന്‍ പ്രവര്‍ത്തനം, സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്യല്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. വടകരയിലെ ഒരുകൂട്ടം ഓട്ടോറിക്ഷ തൊഴിലാളികള്‍ നൈറ്റ് റൈഡേഴ്സിന്റെ സജീവ പ്രവര്‍ത്തകരാണ്. രാത്രി കാലങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തനം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോഴിക്കോട് റൂറല്‍ പോലീസിന്റെ പരിധിയില്‍ നൈറ്റ് റൈഡേഴ്സ് സംഘം രണ്ടു പേരെയാണ് ആക്രമിച്ചത്. രണ്ട് ആക്രമണങ്ങളും സമാന രീതിയിലാണ് നടന്നത്. നാര്‍ക്കോട്ടിക് ജിഹാദ് വിവാദമായതോടെയാണ് നൈറ്റ് റൈഡേഴ്സിന്റെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകുന്നത്. തീവ്ര ഇസ്ലാമിക വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഒന്നിച്ച് ചേര്‍ന്നാണ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മയക്കുമരുന്ന് കടത്തിനും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കും ഇവര്‍ എസ്‌കോര്‍ട്ട് നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം വടകര സ്വദേശിയെ ഈ രാത്രികാല സംഘം മര്‍ദ്ദിച്ചിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട്ട് ചികിത്സ തേടുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ വന്ന സുഹൃത്തിനു നേരെയും വടകര നൈറ്റ് റൈഡേഴ്സ് ആക്രമണം അഴിച്ചുവിട്ടു.
അര്‍ധരാത്രി നടത്തിയ ആക്രമണത്തില്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ വടകര പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് എത്തിച്ചേരാന്‍ ആഹ്വാനം നല്‍കിയതും നൈറ്റ് റൈഡേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് ഉപയോഗിച്ചാണെന്ന് വ്യക്തമായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.