വാളയാർ: വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധിയുടെ ഒന്നാം വർഷികത്തിൽ നീതിയ്ക്കായി വീടിന് മുന്നിൽ സത്യഗ്രഹം തുടങ്ങുകയാണ് പെൺകുട്ടികളുടെ കുടുംബം. തെരുവിൽ  കിടന്ന് മരിക്കേണ്ടി വന്നാലും നീതി കിട്ടുന്നത് വരെ സമരം തുടരുമെന്ന് അമ്മ വ്യക്തമാക്കി. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ചതിച്ചതായും ഈ അമ്മ ആരോപിച്ചു. 
  2019 ഒക്ടോബറിലാണ് കേസിലെ അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും വീഴ്ച വരുത്തി പ്രതികളെ രക്ഷപെടുത്തിയതാണെന്ന ആരോപണം ഉയർന്നിരുന്നു.കഴിഞ്ഞ മാര്‍ച്ചില്‍ വിചാരണക്കോടതി വെറുതെവിട്ട പ്രതികളുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.  2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. 
പന്ത്രണ്ടും ഒൻപതും വയസുള്ള സഹോദരിമാർ 40 ദിവസത്തെ വ്യത്യാസത്തിൽ  ദുരൂഹ സാഹചര്യത്തിൽ താമസിച്ചിരുന്ന  താൽക്കാലിക ഷെഡ്ഡിനുള്ളിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പെൺകുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.  ഇനി നവംബര്‍ ഒന്‍പതിന് കേസില്‍ ഹൈക്കോടതി വീണ്ടും വിശദമായി വാദം കേള്‍ക്കും. വാളയാർ വിധി റദ്ദാക്കണമെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വാദം കേൾക്കാൻ കോടതി തയ്യാറായത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.