കോട്ടയം: നാർകോട്ടിക് ജിഹാദ് വിഷയത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശത്തിന് പിന്നാലെ പാലാ രൂപതയുടെ കെ.സി.ബി.സി മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ 'ആന്റി നാർകോട്ടിക് ജാഗ്രത സെല്ലുകൾ' രൂപവത്കരിക്കുന്നു. മദ്യ-ലഹരിമരുന്ന് ഉപയോഗം തടയാനാണ് സെല്ലുകൾ രൂപവത്കരിക്കുന്നതെന്ന് കെ.സി.ബി.സി വ്യക്തമാക്കി.
യുവാക്കൾ ലഹരി ഉപയോഗത്തിലേക്ക് പോകാതിരിക്കാൻ കരുതൽ സ്വീകരിക്കണമെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി ആന്റി നാർകോട്ടിക് ജാഗ്രതാ സെല്ലുകൾ രൂപവത്കരിക്കുന്നത്. സമുദായത്തിലെ യുവാക്കൾ ലഹരിമരുന്ന് ഉപയോഗത്തിലേക്ക് കടക്കാതിരിക്കാനുള്ള കരുതലാണ് ഇത്തരം സെല്ലുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
നാർകോട്ടിക് ജിഹാദിനെതിരെ മുന്നറിയിപ്പ് നൽകിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി പൂർണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.