രാജ്യത്ത് കോവിഡ് ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം കൂടുന്നു; കേരളത്തില്‍ 8.62ശതമാനം

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം കൂടുന്നു; കേരളത്തില്‍  8.62ശതമാനം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം കൂടുന്നു. ചികിത്സയിലുള്ളതില്‍ ഏഴ് ശതമാനവും കുട്ടികള്‍ ആണെന്നാണ് പുതിയ കണക്ക്. എന്നാൽ മാര്‍ച്ചില്‍ ഇത് നാല് ശതമാനത്തില്‍ താഴെ ആയിരുന്നു.

എന്നാൽ കേരളത്തില്‍ ചികില്‍സയിലുള്ളവരില്‍ 8.62ശതമാനവും കുട്ടികളാണ്. 18 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷന്‍ ഏർപ്പെടുത്തിയാൽ ഇനി കോവിഡ് കാര്യമായി ബാധിക്കുക കുട്ടികളെയാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ നൽകിയിരുന്നു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ‍.14,30,891 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. പുതുതായി 339 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ, രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,32,89,579 ആയി. കോവിഡ് മഹാമാരിയില്‍ മരണപ്പെട്ടവരുടെ എണ്ണം 4,43,213 ആയും ഉയര്‍ന്നു. അതേസമയം, കോവിഡ് ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന 37,127 പേര്‍ സുഖം പ്രാപിച്ചു . 3,62,207 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.