ദുബായ്: ലോകമെങ്ങുമുളള ലക്ഷക്കണക്കിന് സന്ദർശകരെ സ്വീകരിക്കാന്‍ ദുബായ് ഒരുങ്ങി കഴിഞ്ഞു. എക്സ്പോ 2020 വേദിയിലുളള സുരക്ഷ ക്രമീകരണങ്ങള്‍ അധികൃതർ വിലയിരുത്തി. 20 ചെക്പോയിന്‍റുകളില്‍ സുരക്ഷ സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ നാലുമിനിറ്റാണ് പ്രതികരണസമയം.
ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് ചെയർമാന്‍ ഷെയ്ഖ് മന്‍സൂർ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സ്പോ ട്വന്‍ടി ട്വന്‍ടിയി മെട്രോ സ്റ്റേഷനും, ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ പരിശോധനാ ടെന്‍റുകളും ഉള്‍പ്പെടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി. എക്സ്പോ സന്ദർശിക്കാനായി എത്തുന്നവരുടെ സുരക്ഷയ്ക്കാണ് ആദ്യ പ്രാധാന്യമെന്ന് ഷെയ്ഖ് മന്‍സൂർ പറഞ്ഞു.
എക്സ്പോ ട്വന്‍ടി ട്വന്‍ടിയുടെ സുരക്ഷാ ചുമതലയുളള ദുബായ് പോലീസ് കമാന്‍റർ ഇന്‍ ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ അബ്ദുളള ഖലീഫ അല്‍ മരി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.