തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ മദ്യശാല തുടങ്ങുമെന്ന് തീരുമാനം മാറ്റി ഗതാഗതമന്ത്രി ആന്റണി രാജു. ബസ് സ്റ്റാന്റിലെ കെട്ടിടങ്ങള്‍ ബെവ്‌കോയ്ക്ക് വാടകയ്ക്ക് നല്‍കുന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാടകയ്ക്ക് നല്‍കാന്‍ പരിഗണിച്ചത് ആളൊഴിഞ്ഞ കെട്ടിടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ മദ്യശാല തുടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിഷേധങ്ങളും വിമർശനങ്ങളും ശക്തമായതോടെയാണ് കെട്ടിടങ്ങള്‍ ബെവ്‌കോയ്ക്ക് വാടകയ്ക്ക് നല്‍കുന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ബസ് സ്റ്റാന്റില്‍ മദ്യക്കട ആരംഭിക്കുന്നത് ആലോചനയില്‍ ഇല്ലെന്ന് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് ഇതര വരുമാനം ലക്ഷ്യമിട്ടാണ് കെട്ടിടങ്ങള്‍ ബെവ്‌കോയ്ക്ക് വാടക നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ സര്‍ക്കാരും ഇക്കാര്യത്തില്‍ താല്‍പര്യം കാട്ടിയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.