സൗദി അറേബ്യയിലേക്ക് എത്തുന്നവരുടെ ക്വാറന്‍റീന്‍ നിബന്ധനകളില്‍ മാറ്റം

സൗദി അറേബ്യയിലേക്ക് എത്തുന്നവരുടെ ക്വാറന്‍റീന്‍ നിബന്ധനകളില്‍ മാറ്റം

ദമാം: രാജ്യത്തേക്ക് എത്തുന്ന പ്രവാസികള്‍ക്കും സന്ദ‍ർശകർക്കുമുളള ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി സൗദി അറേബ്യ. വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദി അംഗീകാരമുള്ള കൊവിഡ് വാക്സിൻ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ ഇവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കരുതണമെന്നതാണ് നിർദ്ദേശം.

സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനില്‍ കഴിയണം. നേരത്തെ ഇത് 7 ദിവസമായിരുന്നു. സെപ്റ്റംബർ 23 ആം തിയതി മുതലാണ് വ്യവസ്ഥകള്‍ പ്രാബല്യത്തിലാവുക. സൗദിയിലെത്തിയാല്‍ പിസിആർ പരിശോധനയുണ്ട്. അതിനുശേഷം ക്വാറന്‍റീനില്‍ കഴിയുന്ന അഞ്ചാം ദിവസവും പിസിആർ പരിശോധന നടത്തണം. നെഗറ്റീവാണെങ്കില്‍ ക്വാറന്‍റീന്‍ അവസാനിപ്പിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.