ഭോപ്പാല്‍: എന്‍ജിനിയറിങ് സിലബസിസില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ കാവിവല്‍ക്കരണം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം.
ശ്രീരാമനെ കുറിച്ചും സമകാലിക രചനകളെ കുറിച്ചും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്‍ജിനിയറിങ് കോഴ്സുകളിലൂടെയും അത് ചെയ്യാന്‍ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവ് പറഞ്ഞു. ഇതിനായി സിലബസ് തയ്യാറാക്കി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ തെറ്റൊന്നുമില്ല. ഇതിഹാസങ്ങളെ കുറിച്ച് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതൊരു മുതല്‍കൂട്ടായിരിക്കുമെന്നും മോഹന്‍ യാദവ് അവകാശപ്പെട്ടു.
ആര്‍.എസ്.എസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്ന കാവിവല്‍ക്കരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മധ്യപ്രദേശിലേത്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പി.ജി സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരായ സര്‍വക്കറുടെയും ഗോള്‍വല്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.