കൂടുതല്‍ സുന്ദരമാകാന്‍ ഷാ‍ർജ

കൂടുതല്‍ സുന്ദരമാകാന്‍ ഷാ‍ർജ

ഷാ‍ർജ: വിനോദസഞ്ചാരം മുന്നില്‍ കണ്ടുകൊണ്ട് നഗര സൗന്ദര്യവല്‍ക്കരണം ഉള്‍പ്പടെയുളള കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങി ഷാർജ. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാ‍ർജ ഭരണാധികാരിയുമായ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണിത്.

കടല്‍ തീരങ്ങള്‍ ഉള്‍പ്പടെ സന്ദർശകരെ ആകർഷിക്കുന്ന ഇടങ്ങള്‍ കൂടുതല്‍ സുന്ദരവും സൗകര്യപ്രദവുമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഷാർജ റേഡിയോ-ടിവി ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാ‍ർജ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി, (ഷൂരൂഖ്) എക്സിക്യൂട്ടീവ് ചെയർമാന്‍ മർവാന്‍ അല്‍ സർക്കല്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഷാ‍ർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുമായി ചേർന്ന് അല്‍ ഹീര ബീച്ചില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നടപ്പിലാക്കും. റസ്റ്ററന്‍റുകളും നടപ്പാതകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഈ വർഷം അവസാനത്തോടെ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ക്ലൗഡ് ലോഞ്ചിന്‍റെ വിജയത്തിന് ശേഷം, ഖോർഫക്കാന്‍ ബീച്ച് കേന്ദ്രമാക്കി രണ്ടാം ഘട്ട വികസന പദ്ധതികള്‍ നടപ്പിലാക്കും. ഖല്‍ബ വാട്ട‍ർ ഫ്രണ്ടിലും കളിസ്ഥലവും റസ്റ്ററന്‍റും ഷോപ്പുകളുമുള്‍പ്പടെയുളള വികസനങ്ങള്‍ നടപ്പിലാക്കും. വിവിധ ബീച്ചുകള്‍ കേന്ദ്രീകരിച്ചുളള വികസനങ്ങളും നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.