തിരുവനന്തപുരം: ആകാശത്ത് ഇന്ന് ഗ്രഹങ്ങളുടെ പരേഡ് കാണാം. ഇന്ന് സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാല്‍ പടിഞ്ഞാറന്‍, കിഴക്കന്‍ ചക്രവാളങ്ങളില്‍ ഗ്രഹങ്ങളുടെ പരേഡ് കാണാന്‍ സാധിക്കും. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ബുധന്‍, ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളെ ഒരു വരിയായി ദൃശ്യമാകും. ബുധനും ശുക്രനും ഇടയിലായി ചിത്തിര (spica) എന്ന സാമാന്യം തിളക്കമുള്ള ഒരു നക്ഷത്രവും ഉണ്ടാകും. ഇവയെല്ലാം തന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും.
വളരെ അപൂര്‍വമായി മാത്രം കാണാനാകുന്ന ഗ്രഹമാണ് ബുധന്‍. ബുധന്റെ സ്ഥാനം സൂര്യനും ഭൂമിക്കും ഇടയിലായതിനാല്‍ മിക്കപ്പോഴും സൂര്യന്റെ അതേസമയത്ത് വരികയും പോവുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ അപൂര്‍വമായി ബുധന്റെ സ്ഥാനം സൂര്യനില്‍ നിന്ന് 22 ഡിഗ്രിവരെ മാറിവരാറുണ്ട്. ഇന്ന് ഈ അപൂര്‍വ്വ ദിവസത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സൂക്ഷ്മ നിരീക്ഷണത്തിലൂടെ ബുധനെ കണ്ടെത്താനാകുമെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്.
പടിഞ്ഞാറന്‍ ആകാശത്ത് ഉള്ളതുപോലെ കിഴക്കന്‍ ആകാശത്തും ഗ്രഹ പരേഡ് സംഭവിക്കുന്നുണ്ട്. ഇരുട്ടിയ ശേഷം കിഴക്കു ഭാഗത്ത് നോക്കിയാല്‍ ശനി, വ്യാഴം എന്നീ ഗ്രഹങ്ങള്‍ക്കൊപ്പം ചന്ദ്രനേയും നഗ്നനേത്രങ്ങള്‍ കൊണ്ട് ഒരു വരിയില്‍ കാണാന്‍ സാധിക്കും. ചന്ദ്രനും ശനിക്കുമിടയില്‍ പ്ലൂട്ടോയുമുണ്ടെങ്കിലും ശക്തമായ ദൂരദര്‍ശിനിയിലൂടെ മാത്രമേ ഇത് കാണാനാകൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.