തെരഞ്ഞെടുപ്പ് കോഴ: കെ.സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും; ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കി

തെരഞ്ഞെടുപ്പ് കോഴ: കെ.സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും; ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കി

കാസര്‍കോട്: മഞ്ചശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. നാളെ ഹാജരാകാനാണ് സുരേന്ദ്രനോട് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം. ബദിയടുക്ക പൊലീസ് ജൂണ്‍ ഏഴിനാണ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശന്‍ നല്‍കിയ പരാതിയിലാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെ സുരേന്ദ്രനെ പ്രതി ചേര്‍ക്കാന്‍ അനുമതി നല്‍കിയത്.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം ലഭിച്ചെന്ന് വെളിപ്പെടുത്തിയ കെ.സുന്ദരയുടെയും ബന്ധുക്കളുടെയും രഹസ്യ മൊഴി നേരത്തെ കോടതി രേഖപ്പെടുത്തിയിരുന്നു. സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനില്‍ നായ്ക്ക്, ബാലകൃഷ്ണ ഷെട്ടി തുടങ്ങിയ ബിജെപി നേതാക്കളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.