മുന്‍കൂര്‍ പരിസ്ഥിതി അനുമതി വേണ്ടെന്ന് കേന്ദ്രം; അതിവേഗ റെയിലിന് പച്ചക്കൊടി

മുന്‍കൂര്‍ പരിസ്ഥിതി അനുമതി വേണ്ടെന്ന് കേന്ദ്രം; അതിവേഗ റെയിലിന് പച്ചക്കൊടി

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നമായ തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിലിന് മുന്‍കൂര്‍ പരിസ്ഥിതി അനുമതി വേണ്ടെന്ന് കേന്ദ്രം. മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ദേശീയ ഹരിതട്രൈബ്യൂണലിൽ വ്യക്തമാക്കിയതോടെ പദ്ധതിമാർഗം കൂടുതൽ സുഗമമായി.

പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച 2006ലെ കേന്ദ്രവിജ്ഞാപനത്തിൽ റെയിൽവേയോ റെയിൽ പദ്ധതികളോ ഉൾപ്പെടുന്നില്ലെന്നും അതിനാൽ കേരളത്തിന്റെ സെമി - ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് മുൻകൂറായി പരിസ്ഥിതി അനുമതി വേണ്ടെന്നുമാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നത്.

പരിസ്ഥിതി അനുമതി കിട്ടുംമുമ്പ് പദ്ധതിയുടെ നിർമ്മാണം തുടങ്ങുന്നത് തടയണമെന്ന ഹർജിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ശാസ്‌ത്രജ്ഞൻ ഡോ. മുരളീകൃഷ്ണയാണ് ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

എന്നാൽ പദ്ധതിക്ക് റെയിൽവേയുടെ തത്വത്തിലുള്ള അനുമതി നേരത്തേ കിട്ടിയിരുന്നു. സമ്പൂർണ അനുമതിയിലും 185 ഹെക്ടർ റെയിൽവേ ഭൂമി വിട്ടുകിട്ടുന്നതിലും ഉടൻ തീരുമാനമുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.