ആപ്പിളിന്റെ ഐഫോണ്‍ 13 ശ്രേണി വിപണിയില്‍

ആപ്പിളിന്റെ ഐഫോണ്‍ 13 ശ്രേണി വിപണിയില്‍

ഐ ഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ആപ്പിളിന്റെ ഐ ഫോണ്‍ 13 ശ്രേണി പുറത്തിറങ്ങി. 5 ജി കരുത്തുമായാണ് പുതിയ ഐ ഫോണ്‍ സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്.

സെറാമിക് ഷീല്‍ഡ്, ഫ്‌ലാറ്റ് എഡ്ജ് ഡിസൈനില്‍ പിങ്ക്, നീല, മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, പ്രൊഡക്‌ട് റെഡ് എന്നി നിറങ്ങളിലാണ് ഐ ഫോണ്‍ 13 സീരീസ് വിപണിയില്‍ എത്തുക. ട്വിന്‍ റിയര്‍ ക്യാമറയോടൊപ്പം മികച്ച വാട്ടര്‍ റെസിസ്റ്റ് പ്രത്യേകതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഐ ഫോണ്‍ 13 മിനി, ഐ ഫോണ്‍ 13 പ്രോ, ഐ ഫോണ്‍ 13 പ്രോ മാക്‌സ് എന്നിവയാണ് മോഡലുകള്‍. മിനിക്ക് 69,900 രൂപയും പ്രോക്ക് 1,19,900 രൂപയും മാക്‌സിന് 1,29,900 രൂപയുമായിരിക്കും വില.

12 എംപി വൈഡ് ആംഗിള്‍ ക്യാമറയില്‍ സവിശേഷമായ സിനിമാറ്റിക്ക് മോഡ് പ്രത്യേകതയുണ്ട്. ചലിക്കുന്ന വസ്തുക്കളെ ഫോണ്‍ ട്രാക്ക് ചെയ്യുകയും ഓട്ടോമാറ്റിക്കായി ഫോക്കസ് അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും. ഐ ഫോണ്‍ 13 പ്രോയ്ക്ക് മൂന്ന് ക്യാമറകളുണ്ട്. ബാറ്ററി ബാക്കപ്പും വര്‍ധിപ്പിച്ചിട്ടുണ്ട്, ഐ ഫോണ്‍ 12 നേക്കാള്‍ ഐഫോണ്‍ 13 മിനിക്ക് 1.5 മണിക്കൂറും ഐ ഫോണും 2.5 മണിക്കൂറും അധികമായി ബാറ്ററി ലൈഫ് ലഭിക്കും. എല്ലാം 128 ജിബി മോഡലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.