ഉച്ചവിശ്രമ നിയമം ഇന്ന് അവസാനിക്കും

ഉച്ചവിശ്രമ നിയമം ഇന്ന് അവസാനിക്കും

അബുദബി: രാജ്യത്തെ ഉച്ചവിശ്രമ നിയമം ഇന്ന് അവസാനിക്കും. ജൂണ്‍ 15 ന് ആരംഭിച്ച ഉച്ച വിശ്രമ നിയമമാണ് ഇന്ന് അവസാനിക്കുന്നത്. ചൂട് കഠിനമായ സാഹചര്യത്തില്‍ വൈകീട്ട് 12. 30 മുതല്‍ വൈകീട്ട് 3 മണിവരെ തൊഴിലാളികള്‍ പുറം ജോലി ചെയ്യുന്നത് തടയുകയെന്നത് ലക്ഷ്യമിട്ടാണ് ഉച്ചവിശ്രമ നിയമം കൊണ്ടുവന്നത്. കോവിഡ് സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുളള സൗകര്യങ്ങള്‍ വിശ്രമ സ്ഥലങ്ങളില്‍ ഒരുക്കിയിരുന്നു.

ജോലിയുടെ സമയക്രമം വിവിധ ഭാഷകളില്‍ തൊഴിലിടങ്ങളില്‍ പ്രദർശിപ്പിക്കണമെന്നും മന്ത്രാലയം നി‍ർദ്ദേശം നല്‍കിയിരുന്നു. ജോലിസമയത്തെ കുറിച്ച് എല്ലാവർക്കും മനസിലാക്കാനായിരുന്നു ഇത്. ഉച്ചവിശ്രമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ പിഴ അയക്കമുളള നിയമ നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ മിക്ക കമ്പനികളും തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ഉറപ്പാക്കിയിരുന്നു. നിയമം പാലിക്കുന്നുണ്ടോയെന്നറിയാന്‍ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പരിശോധനകളും ക‍ർശനമായി നടപ്പിലാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.