യുഎഇ ഇസ്രായേല്‍ സഹകരണത്തിന് ഒരു വയസ്

യുഎഇ ഇസ്രായേല്‍ സഹകരണത്തിന് ഒരു വയസ്

അബുദബി: യുഎഇ ഇസ്രായേലുമായി സഹകരണമാരംഭിച്ചിട്ട് ഇന്നേക്ക് ഒരു വ‍ർഷം. അടുത്ത 10 വ‍ർഷത്തിനുളളില്‍ ഇസ്രായേലുമായുളള വാണിജ്യ വ്യാപാര ഇടപാടുകള്‍ ഒരു ട്രില്ല്യണ്‍ യുഎസ് ഡോളറായി ഉയ‍ർത്തുകയാണ് ലക്ഷ്യമെന്ന് സാമ്പത്തിക കാര്യമന്ത്രി ഷെയ്ഖ് അബ്ദുലള ബിന്‍ തൂഖ് പറഞ്ഞു.

കഴിഞ്ഞ വ‍ർഷം സെപ്റ്റംബർ 15 നാണ് യുഎഇയും ബഹ്റിനും ഇസ്രായേലുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയിലായിരുന്നു സമാധാനകരാറില്‍ ഒപ്പുവച്ചത്. സഹകരണം നിലവില്‍ വന്നിട്ട് ഒരു വ‍ർഷം പിന്നിടുമ്പോള്‍ 70 കോടി ഡോളറിന്‍റെ സാമ്പത്തിക ഇടപാടുകളാണ് ഇരു രാജ്യങ്ങളും തമ്മിലുളളത്.

പ്രതിരോധമേഖലയില്‍ 12 കരാറുകളിലാണ് ഒപ്പുവച്ചിട്ടുളളത്. ഇസ്രായേലില്‍ നിന്നുളള നിരവധി സന്ദർശകർ ഇക്കാലയളവില്‍ യുഎഇയിലെത്തുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇസ്രയേലിൽ യുഎഇ നയന്ത്ര കാര്യാലയവും അബുദാബിയിൽ ഇസ്രയേൽ എംബസിയും ദുബായിൽ ഇസ്രയേൽ കോൺസുലേറ്റും സ്ഥാപിച്ചു. യുഎഇയിൽ നിന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാർക്ക് ഇനി വിസ ആവശ്യമില്ലയെന്നതടക്കമുളള സുപ്രധാന തീരുാമനങ്ങളും ഇക്കാലയളവിലുണ്ടായി. ഈജിപ്തിനും ജോർദ്ദാനും ശേഷം ഇസ്രായേലുമായി കരാറുണ്ടാക്കുന്ന ഗള്‍ഫ് രാജ്യങ്ങളായിരുന്നു യുഎഇയും ബഹ്റിനും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.