നീറ്റ് പരീക്ഷ തോല്‍വി ഭയന്ന് തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യ; മരണം മൂന്നായി

നീറ്റ് പരീക്ഷ തോല്‍വി ഭയന്ന് തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യ; മരണം മൂന്നായി

ചെന്നൈ: നീറ്റ് പരീക്ഷ തോല്‍വി ഭയന്ന് തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യ. കാട്പാടി സ്വദേശിയായ പതിനേഴുകാരി സൗന്ദര്യയാണ് ജീവനൊടുക്കിയത്. ഇന്നലെ അരിയലൂരിലും അഞ്ചുദിവസം മുമ്പ് സേലത്തും നീറ്റ് പരീക്ഷപ്പേടിയില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ നീറ്റ് പരീക്ഷ പേടിയില്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നായി.

മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ്ടു മാര്‍ക്ക് അടിസ്ഥാനമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ബില്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര നിയമത്തിലെ ഭേദഗതിയായതിനാല്‍ രാഷ്ട്രപതിയുടെ അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ ഈ ബില്‍ നടപ്പാക്കാനാകൂ.

നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാന്‍ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സാധിക്കുന്നില്ല എന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് നിയമസഭ ബില്‍ പാസാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.