കള്ളപ്പണം വെളുപ്പിക്കല്‍: കുഞ്ഞാലിക്കുട്ടി ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

കള്ളപ്പണം വെളുപ്പിക്കല്‍: കുഞ്ഞാലിക്കുട്ടി ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. ഹാജരാകുന്നതിന് വീണ്ടും സാവകാശം തേടിയെന്നാണ് സൂചന. കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ രാവിലെ ഹാജരാകാനായിരുന്നു നിര്‍ദേശം.

ചന്ദ്രികയുടെ മറവില്‍ മറ്റ് ബിനാമി ഇടപാടുകള്‍ നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടാം തിയതി ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി സാവകാശം തേടുകയായിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിനും നോട്ടീസ് നല്‍കിയിരുന്നു. വിദേശത്തായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് രേഖാമൂലം അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.