സംസ്ഥാനത്ത് ടി പി ആര്‍ കണക്കാക്കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കി; കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കും

സംസ്ഥാനത്ത് ടി പി ആര്‍ കണക്കാക്കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കി; കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രസിദ്ധികരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിലാക്കി. ഒരു ഡോസ് വാക്‌സീന്‍ എങ്കിലും സ്വീകരിച്ചവരുടെ എണ്ണം 80.17ശതമാനം ആയതോടെയാണ് നടപടി. കോവിഡിന്റെ വ്യാപനതോത് അറിയുന്നതിനായാണ് ടി പി ആര്‍ കണക്കാക്കിയിരുന്നത്.

ഒരു ദിവസം ആകെ പരിശോധിക്കുന്ന രോഗികളില്‍ എത്ര പേര്‍ക്ക് രോഗം എന്ന് കണക്കാകുന്നതാണ് ടി പി ആര്‍. കോവിഡ് വ്യാപനം തീവ്രമാണോ അല്ലയോ എന്നൊക്കെ തീരുമാനിച്ചിരുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്നലെ പുറത്തിറക്കിയ കോവിഡ് കണക്കിലെ ഓദ്യോഗിക വാര്‍ത്താകുറിപ്പിലും ഡബ്ല്യു ഐ പി ആര്‍ മാത്രമാണുളളത്. ടി പി ആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ശാസ്ത്രീയമല്ലെന്ന വാദങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം. ഇനി മുതല്‍ ഒരു വാര്‍ഡിലെ ആകെ ജനസംഖ്യയില്‍ എത്രപേര്‍ രോഗികളാകുന്നുവെന്ന് കണക്കാക്കുന്ന ഡബ്ല്യു ഐ പി ആര്‍ ആകും വ്യാപനത്തോതും അടച്ചിടലും തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം.

സെപ്റ്റംബര്‍ 15വരെ വാക്‌സീന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.17ശതമാനം പേര്‍ ഒരു ഡോസ് വാക്‌സീനും 32.17ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചിട്ടുണ്ട്. ഇതാണ് പുതിയ തീരുമാനത്തിലേക്കെത്താന്‍ കാരണം. ഇതോടെ കൂടുതല്‍ ഇളവുകളും കേരളം ആലോചിക്കുന്നുണ്ട്. കൂടുതല്‍ ഇളവുകള്‍ ശനിയാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.