ബിഷപ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല; ഒരു മതത്തേയും പരാമര്‍ശിച്ചിട്ടില്ല, പിന്തുണയുമായി സുരേഷ് ഗോപി ബിഷപ്പ് ഹൗസിലെത്തി

ബിഷപ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല; ഒരു മതത്തേയും പരാമര്‍ശിച്ചിട്ടില്ല, പിന്തുണയുമായി സുരേഷ് ഗോപി  ബിഷപ്പ് ഹൗസിലെത്തി

പാലാ: ലവ് ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ്  കല്ലറങ്ങാട്ടിന് പിന്തുണയുമായി നടന്‍ സുരേഷ് ഗോപി എം.പി. ബിഷപ് ഒരു വര്‍ഗീയ പരാമര്‍ശവും നടത്തിയിട്ടില്ല. ഒരു മതത്തേയും പരാമര്‍ശിച്ചിട്ടില്ല. ചില പ്രവര്‍ത്തികളെ പരാമര്‍ശിച്ചിട്ടുണ്ടാവും. ബിഷപുമായി വിവിധ സാമൂഹിക വിഷയങ്ങള്‍ സംസാരിച്ചു. ചര്‍ച്ച ചെയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതില്ല. നിങ്ങളെ അറിയിക്കേണ്ടതൊന്നും ചര്‍ച്ച ചെയ്തിട്ടുമില്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ രാഷ്ട്രീയക്കാരനായല്ല, ഒരു എം.പി എന്ന നിലയ്ക്കാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തിന് എതിരെ സംസാരിച്ചാല്‍ ഒരു വിഭാഗത്തിന് എതിരെ എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ എന്ത് ചെയ്യുമെന്നും സുരേഷ് ഗോപി ചോദിച്ചു.

സല്യുട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയം നോക്കി സല്യൂട്ട് പാടില്ല. പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുത്. അത് ജനാധിപത്യ സംവിധാത്തിലുള്ളതല്ല. പൊലീസുകാരുടെ ക്ഷേമത്തിനുള്ളതാണ്. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് കാണിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്ത്യയില്‍ മുഴുവനൊരു സംവിധാനമുണ്ട്. നാട്ടുനടപ്പ് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. പക്ഷേ അതില്‍ ഒരു രാഷ്ട്രീയ വിവേചനം പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഒല്ലൂരില്‍ എസ്‌ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച അദ്ദേഹത്തിന്റെ നടപടി വിവാദമായിരുന്നു. സുരേഷ് ഗോപിയെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ച് വരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.